മനാമ: ബഹ്‌റൈനി കലാകാരന്‍മാര്‍ രാജ്യത്തിെൻറ വ്യക്തിത്വം പ്രകടിപ്പിക്കുന്നതില്‍ മുമ്പന്തിയിലാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്‌റൈന്‍ ക്രോസ് ബോര്‍ഡര്‍ ആര്‍ട്ട് എക്‌സിബിഷനായ ‘ആര്‍ട്ട് ബാബ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജപത്‌നിയും ബഹ്‌റൈൻ വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സനുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്ദ് ഇബ്രാഹിം ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലാണ് എക്‌സിബിഷന്‍. ബഹ്‌റൈന്‍ ഇൻറര്‍നാഷണല്‍ എക്‌സിബിഷന് സെൻററില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എക്‌സിബിഷന് രാജ്യത്തിെൻറ കലാ പാരമ്പര്യം തുറന്നു കാട്ടുന്നവയാണ്. കലാകാരന്മാര്‍ക്ക് പ്രോല്‍സാഹനം നല്‍കുകയും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന സമീപനമാണ് ഭരണകൂടത്തിെൻറത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രോസ് ബോര്‍ഡര്‍ ആര്‍ട്ട് എക്‌സിബിഷന് ബഹ്‌റൈന്‍ ആതിഥ്യം വഹിക്കുന്നുണ്ട്. സാംസ്‌കാരികവൂം കലാപരവുമായ വിനിമയത്തിനും കലാകാരന്മാരുടെ കഴിവ് രാജ്യ നന്മക്ക് ഉപയോഗപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിരീടാവകാശി അഭിപ്രായപ്പെട്ടു. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ആകര്‍ഷിക്കുന്നതിനും അതുവഴി വിനോദ സഞ്ചാര മേഖല പുഷ്ടിപ്പെടുത്തുന്നതിനൂം ഇത്തരം പ്രദര്‍ശനങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലക്ക് വലിയ സന്ദേശങ്ങള്‍ ജനങ്ങള്‍ നല്‍കാനുണ്ടെന്നും അത്തരത്തില്‍ കലാ പ്രകടങ്ങളെ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നൂം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈനില്‍ നിന്ന് 35 കലാകാരന്‍മാരുടെ 100 ഓളം കരവിരുതുകളും ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 കലാ കേന്ദ്രങ്ങളും 11 രാജ്യങ്ങളില്‍ നിന്നായി 13 സ്വതന്ത്ര കലാകാരന്മാരും പ്രദര്‍ശനത്തില്‍ പങ്കാളിയാകുന്നുണ്ട്. പ്രദർശനത്തിലേക്ക് ഇന്നും നാളെയും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബഹ്‌റൈൻ എക്സിബിഷൻ ആൻറ് കൺവൻഷൻ സെൻററിലാണ് ‘ആര്‍ട്ട് ബാബ്’ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.