മനാമ: കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'ആർദ്രം-2025' എന്ന പേരിൽ ശിശുദിനത്തിൽ വിപുലമായ സ്നേഹസംഗമം സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ മോട്ടിവേഷൻ സ്പീക്കറായ പി.എം.എ. ഗഫൂർ ചടങ്ങിൽ മുഖ്യാതിഥിയാകും. ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ആർദ്രം എന്ന ദൃശ്യശ്രാവ്യാവിഷ്കാരവും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രോഗ്രാം കമ്മറ്റി രൂപവത്കരിച്ചു.
അഫ്സൽ കളപ്പുരയിൽ കൺവീനറായി പ്രോഗ്രാം കമ്മിറ്റിയും വിവിധ സബ് കമ്മറ്റികളും നിലവിൽ വന്നു. വിവിധ വകുപ്പ് കൺവീനർമാരും അംഗങ്ങളും: അഫ്സൽ കളപ്പുരയിൽ (പ്രോഗ്രാം), സിറാജ് പള്ളിക്കര, ബിജു എൻ, ജസീർ വി.എം. ഹംസ (സാമ്പത്തികം)- അബ്ദുൽ റഹിമാൻ അസീൽ, രാധാകൃഷ്ണൻ തിക്കോടി, മജീദ് തണൽ, ജാബിർ, ഒ.കെ. കാസിം, ബഷീർ മലയിൽ. മൂസ കെ ഹസൻ (ലൈറ്റ് ആൻഡ് സൗണ്ട്), അബ്ദുല്ല. ഷിനിത്ത് (വെന്യൂ അറേഞ്ച്മെന്റ്), ജലീൽ ജെ.പി.കെ, ജിതേഷ്, നിബിൻ, പ്രജീഷ്, രശ്മിൽ, ഹരീഷ്. സിറാജ് മാക്കണ്ടി (വളന്റിയർ)- പ്രജീഷ്, ബൈജു, സത്യൻ പി.ടി, സോമൻ, ഷഫീക്ക്, ഗോപി പി.കെ, സിറാജ് പി.വി, നാസർ പി.കെ, ഗഫൂർ, മുജീബ് ഒവി, ഷംസു, ജയേഷ്, നാസർ ആയിഷാസ്, അജ് നാസ്, നവാസ് ടി.പി, അഷറഫ് കെ, സാജിദ് ഫാത്വിമ (ലേഡീസ് വളണ്ടിയേഴ്സ്)- റഹ്മത്ത്, ഹസൂറ, ദിവ്യ, സറീന, റസീന, ലൂന ഷഫീഖ്, ഷമീമ, ആയിഷ, ഗീത, റോഷ് നാര അഫ്സൽ, സുൽഫ, നദീറ മുനീർ, ഹഫ് സത്ത്, റഷീദ സുബൈർ, ഫൗസിയ. ശ്രീജില ബൈജു (രജിസ്ട്രേഷൻ), സിറാജ് (പ്രചരണം), ബിജു എൻ, ജസീർ തിക്കോടി, മജീദ് തണൽ (ഇൻവിറ്റേഷൻ), അബ്ദുൽ ഖാദർ മറാസീൽ, ഒ.കെ. കാസിം, രൻജി സത്യൻ, രാധാകൃഷ്ണൻ, റഹീം നന്തി, വിനീത, ഗഫൂർ മൂക്കുതല (റിസപ്ഷൻ)- രൻജി സത്യൻ, ജിജി മുജീബ്, മജീദ് തണൽ (ഗെസ്റ്റ് മാനേജ്മെൻറ്), അബ്ദുൽ റഹ് മാൻ, ജലീൽ.ജെ.പി.കെ, ഹംസ വി.എം.
പ്രോഗ്രാം രൂപവത്കരണത്തിന് പ്രസിഡന്റ് രാധാകൃഷ്ണൻ. കെ, ജനറൽ സെക്രട്ടറി വി.എം. ഹംസ, പ്രോഗ്രാം കമ്മറ്റി കൺവീനർ അഫ്സൽ കളപ്പുരയിൽ, ട്രഷറർ ജാബിർ എന്നിവർ നേതൃത്വം നൽകി. ജിജി മുജീബ്, വിനീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.