അൽമന്നാഇ കമ്യൂണിറ്റീസ് അവെയർനെസ് സെന്റർ (മലയാള വിഭാഗം) മലയാളികൾക്കായി സംഘടിപ്പിക്കുന്ന അറബിക്
കോഴ്സ് ഉദ്ഘാടനത്തിൽനിന്ന്
മനാമ: അൽമന്നാഇ കമ്യൂണിറ്റീസ് അവെയർനെസ് സെന്റർ (മലയാള വിഭാഗം) മലയാളികൾക്കായി സംഘടിപ്പിക്കുന്ന അറബിക് കോഴ്സിന്റെ ഉദ്ഘാടനം അൽമന്നാഇ അഡ്മിനിസ്ട്രേറ്റിവ് കോഓഡിനേറ്റർ ഡോ. സഅദുല്ല അൽമുഹമ്മദി നിർവഹിച്ചു.
അൽമന്നാഇ മലയാള വിഭാഗം പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി അധ്യക്ഷതവഹിച്ചു. കോഴ്സിന്റെ വിവരണം കോഴ്സ് മെന്റർ വസീം അഹ്മദ് അൽഹികമി നിർവഹിച്ചു.
അറബി ഭാഷയുടെ പ്രത്യേകതകൾ, മറ്റു ഭാഷയിൽനിന്ന് അത് എങ്ങനെ വ്യതിരിക്തമാണ് എന്നുള്ളതും അദ്ദേഹം അവതരിപ്പിച്ചു.
കോഴ്സിന്റെ കാലാവധി മറ്റു വിവരങ്ങളെക്കുറിച്ച് അബ്ദു ലത്വീഫ് ആലിയമ്പത്ത് വിശദീകരിച്ചു. ബിനു ഇസ്മാഈൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.