മനാമ: അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽ ഊഹ്ലി അന്തരിച്ചു. 2009 മുതൽ യൂനിവേഴ്സിറ്റി പ്രസിഡന്റായി പ്രവർത്തിച്ചുവരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജി.സി.സി രാഷ്ട്രങ്ങളിൽതന്നെ തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം.
കഴിഞ്ഞ 14 വർഷമായി ആത്മാർഥതയോടെയും അർപ്പണമനോഭാവത്തോടെയും യൂനിവേഴ്സിറ്റിയുടെ വളർച്ചയിൽ ഏറെ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. മേഖലയിലെതന്നെ മികച്ച യൂനിവേഴ്സിറ്റിയാക്കി എ.ജി.യുവിനെ മാറ്റിയെടുക്കുന്നതിലും അദ്ദേഹം തന്റെ കഴിവുകൾ വിനിയോഗിച്ചതായി വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ യൂസുഫ് ഇസ്മാഈൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനുവേണ്ടിയും വേർപാടിൽ ദുഃഖമനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ക്ഷമയും സഹനവും പ്രദാനംചെയ്യട്ടെയെന്നും യൂനിവേഴ്സിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.