മനാമ: തുണിഷ്യയിൽ നടന്ന അറബ് റേഡിയോ ടെലിവിഷൻ ഫെസ്റ്റിവലിൽ ബഹ്റൈൻ വിവര കാര്യ ക്ഷേമ മന്ത്രാലയത്തിന് പ്രധാന അവാർഡുകൾ ലഭിച്ചു. അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിങ് യൂനിയൻ (എ.എസ്.ബി.യു) ആണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഏപ്രിൽ 26 മുതൽ 29 വരെയായിരുന്നു െ^ഫസ്റ്റ്. ബഹ്റൈൻ മാധ്യമങ്ങൾ അറബ് ഫെസ്റ്റിൽ പ്രശംസിക്കപ്പെട്ടതായും ഹമദ് രാജാവ് ബിൻ ഹമദ് ആൽ ഖലീഫയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിവരകാര്യ േക്ഷമ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമയ്നിയുടെ നേതൃത്വത്തിൽ വികസനത്തിെൻറയും ബോധവത്കരണ ദൗത്യത്തിെൻറയും നടക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും മന്ത്രാലയം റേഡിയോ ടെലിവിഷൻ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി അബ്ദുല്ല ഖാലിദ് അൽ ദോസരി വ്യക്തമാക്കി. റേഡിയോ, ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുന്ന ദേശീയ മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.