?????? ???????? ???? ????????? ????? ??????????? ?????????? ??????? ???? ?????? ????? ?????? ????? ???????? ???? ???? ????????????????

ചതുര്‍ രാഷ്​ട്ര അറബ് മന്ത്രിതല സമിതിയില്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു

മനാമ: ചതുര്‍ രാഷ്​ട്ര അറബ് മന്ത്രിതല സമിതി യോഗത്തില്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൈറോവിലെ അറബ് ലീഗ് ആസ്ഥാനത്തായിരുന്നു യോഗം. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്​ത്​, ബഹ്റൈന്‍ എന്നീ രാഷ്​ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ കൂടാതെ അറബ് ലീഗ് സെക്രറ്റി ജനറലും ഇതില്‍ പങ്കാളിയായി. അറബ് ലീഗ് യോഗത്തി​​െൻറ ഭാഗമായിട്ടായിരുന്നു ചതുര്‍ രാഷ്​ട്രങ്ങളുടെ പ്രത്യേക യോഗം ചേര്‍ന്നത്. അറബ് രാഷ്​ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാ​​െൻറ ഇടപെടല്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്​തു. ബഹ്റൈ​​െൻറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ടിരിക്കുകയും സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഇറാന്‍ നടപടി പൊറുക്കാനാവാത്തതാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍, ഹിസ്ബുല്ല തുടങ്ങിയവയുടെ സഹായത്തോടെയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബഹ്റൈനില്‍ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉറവിടം ഇറാനാണെന്നതില്‍ സംശയമില്ല. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് ബഹ്റൈന്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ധാരാളം തീവ്രവാദ പ്രവര്‍ത്തനങ്ങളും അതിനായി ഉപയോഗിച്ച ആയുധങ്ങളും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പിടികൂടിയതി​​െൻറ റിപ്പോര്‍ട്ടും അദ്ദേഹം യോഗത്തില്‍ അവതരിപ്പിച്ചു. ബഹ്റൈനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ യോഗം അതിശക്തമായി അപലപിക്കുകയും ചെയ്തു.

Tags:    
News Summary - arab minister samithi-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.