അറബ് അംബാസഡർമാരുടെ സമിതി യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: അറബ് അംബാസഡർമാരുടെ സമിതി യോഗത്തില്‍ ബല്‍ജിയത്തിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ബഹിയ ജവാദ് അല്‍ജിഷി പങ്കെടുത്തു. ബല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെ അറബ് ലീഗ് ആസ്ഥാനത്തായിരുന്നു യോഗം.
അറബ് മേഖലയിലെ സമകാലിക സംഭവ വികാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്​തു. ഫലസ്​തീന്‍ അടക്കമുള്ള വിഷയങ്ങളില്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ സമാധാന പ്രവര്‍ത്തനം മുന്നില്‍ കണ്ടാണെന്നും വിലയിരുത്തി.
അറബ് രാഷ്ട്രങ്ങള്‍ക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കുമടിടയില്‍ പരസ്​പര സഹകരണം വര്‍ധിപ്പിക്കാനും അതുവഴി പ്രതീക്ഷിത നേട്ടങ്ങള്‍ ഇര വിഭാഗത്തിനും കരസ്ഥമാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. നിലവില്‍ സമിതി അധ്യക്ഷ സ്ഥാനമലങ്കരിക്കുന്നത് ബഹ്റൈനാണെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - arab ambasaders yogam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.