മനാമ: പ്രവാസികളിൽ കൂടുതലായി കാണപ്പെടുന്ന ജീവിത ശൈലി രോഗങ്ങൾക്ക് അക്യുപങ്ചറിലൂടെ പരിഹാരം കാണാമെന്ന് ‘ശ്രദ്ധ’ പാലിയേറ്റീവ് ചെയർമാനും അക്യുപങ്ചർ ചികിത്സകനും ഗേവഷനുമായ ഡോ. അബ്ദുൽ ഗഫൂർ പറഞ്ഞു. ഹ്രസ്വസന്ദർശനത്തിന് ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. പ്രതിരോധങ്ങളിൽ ഉൗന്നിയ ചികിത്സ ശാസ്ത്രങ്ങൾക്ക് പ്രാധാന്യം നൽകാതെ ആധുനിക ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരം കാണാനാകില്ല. ഇൗ യാഥാർഥ്യം മനസിലാക്കി ലോകം അക്യുപങ്ചർ പോലെയുള്ള ചികിത്സ ശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. പല ജീവിത ശൈലി രോഗങ്ങളും തൊഴിൽ പരമായ ബുദ്ധിമുട്ടുകൾക്കൊണ്ടുള്ള അസുഖങ്ങളും അക്യുപങ്ചറിലൂടെ ഭേദപ്പെടുത്താം.
വേദനസംഹാരികളുടെ അമിത ഉപയോഗം മൂലം വൃക്കകളെ ബാധിക്കുന്ന സ്ഥിതിയുണ്ട്. അതിനാൽ ഒൗഷധ രഹിതമായ അക്യുപങ്ചർ ചികിത്സയിലൂടെ പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്നുറപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈഗ്രേൻ, ഡിസ്ക് തകരാർ, വെരിക്കോസ് വെയിൻ, അലർജി, ആസ്ത്മ, മാനസിക പിരിമുറുക്കം എന്നിവക്ക് അക്യുപങ്ചറിലൂടെ ഭേദം ഉണ്ടാക്കാൻ കഴിയും. ഹോമിയോപ്പതി ബിരുദധാരിയായ താൻ ചൈനയിൽ നിന്നാണ് അക്യുപങ്ചർ കോഴ്സ് പൂർത്തിയാക്കിയത്. ചൈനയിലെ നാൻജിൻ യൂനിവേഴ്സിറ്റിയിൽ ഇൗ വിഷയത്തിൽ ഗേവഷണം നടത്തുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കിടപ്പ് രോഗികളാകുന്നതിന് മുമ്പ് തന്നെ ആരോഗ്യം സംരക്ഷിക്കാൻ തയ്യാറാകുക എന്നതാണ് പ്രവാസി സമൂഹം ഉൾപ്പെടെയുള്ളവരോട് അക്യുപങ്ചർ ചികിത്സകൻ എന്ന നിലയിൽ തനിക്ക് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.അബ്ദുൽ ഗഫൂർ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.