മനാമ: ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി വിസ്മയിപ്പിക്കുന്ന ഓഫറുകളുമായി ബിലോ 2 ഷോപ്പിങ്. ഏതെടുത്താലും രണ്ട് ദീനാറിൽ മാത്രം വില വരുന്ന നിത്യോപയോഗ സാധനങ്ങളുടെ കമനീയ ശേഖരമാണ് ബിലോ 2വിന്റെ പ്രധാന ആകർഷണീയത. ഉപഭോക്താക്കൾക്കായി വാർഷികാഘോഷത്തിന്റെ ഓഫറുകൾ കൂടെ ഒരുക്കിയതോടെ കൂടുതൽ ആകർഷണീയമായിരിക്കയാണ്. ‘അൺബീറ്റബ്ൾ സർപ്രൈസ് ഓഫർ’ എന്ന പേരിൽ നടക്കുന്ന ഓഫറുകൾ ഡിസംബർ 15 മുതൽ 20 വരെ തുടരും.
ഗാർമെന്റ്സ്, ഫുട്വെയർ, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ്സ്, ടോയ്സ്, സ്റ്റേഷനറി, കോസ്മെറ്റിക്സ്, ഫാൻസി ഐറ്റംസ്, ഡിസ്പോസിബ്ൾ ഉൽപന്നങ്ങൾ, ഫുഡ്സ് തുടങ്ങിയ നിരവധി വിഭാഗങ്ങളിൽ അതിശയകരമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
എന്താണ് ബിലോ 2 ഷോപ്പിങ്ങിന്റെ പ്രത്യേകത
പേര് സൂചിപ്പിക്കുന്നതു പോലെ, ഈ സ്ഥാപനത്തിന്റെ പ്രധാന ആകർഷണം വിലതന്നെയാണ്. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾക്ക് വെറും 100 ഫിൽസ് മുതൽ പരമാവധി 2.2 ദീനാർ വരെ മാത്രമാണ് ഇവിടെ വില ഈടാക്കുന്നത്. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഈ വില പരിധിക്കുള്ളിൽ ലഭിക്കും. എന്നാൽ, കുറഞ്ഞ വിലയെന്ന പേരിൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ബിലോ 2 ഷോപ്പിങ് തയാറല്ല.
ഉപഭോക്താക്കൾക്ക് ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട്, വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ശേഖരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്.അടുക്കള ഉപകരണങ്ങൾ, സ്കൂൾ സാമഗ്രികൾ, വസ്ത്രങ്ങൾ, ബാഗുകൾ, ഫുട്വെയർ, സ്പോർട്സ് വെയർ, കളിപ്പാട്ടങ്ങൾ, ബാത്ത്റൂം ആവശ്യങ്ങൾ, ഇലക്ട്രോണിക്സ്, സ്റ്റേഷനറി, കോസ്മെറ്റിക്സ്, ഫാൻസി ഐറ്റംസ്, ഡിസ്പോസിബ്ൾ സാധനങ്ങൾ, വീട്ടുപകരണങ്ങൾ ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി വിപുലമായ കലക്ഷനാണ് ഇവിടെ ലഭ്യമാകുന്നത്. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് സമ്മാനങ്ങളും വീട്ടുപകരണങ്ങളും ഏറ്റവും കുറഞ്ഞ ചെലവിൽ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥാപനങ്ങളിൽ ഒന്നാണ് ബിലോ 2 ഷോപ്പിങ്. മുഴുവൻ വീട്ടുസാധനങ്ങളും ഒരിടത്തുനിന്നുതന്നെ വാങ്ങുന്നതിലൂടെ വലിയ തുക ലാഭിക്കാൻ കഴിയുമെന്നത് ഈ സ്റ്റോറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ഈസ്റ്റ് റിഫാ പൊലീസ് സ്റ്റേഷൻ സമീപം റിഫാ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം വിപുലമായ പാർക്കിങ് സൗകര്യത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.