മനുഷ്യാവകാശം: അമേരിക്കന്‍ നിലപാടിനെതിരെ  മനുഷ്യാവകാശ സംഘടനകള്‍

മനാമ: ബഹ്റൈനിലെ മനുഷ്യാവകാശ വിഷയങ്ങള്‍ ഇപ്പോഴും ഉത്കണ്ഠക്ക് കാരണമാണെന്ന രീതിയില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബിയുടെ നിലപാടിനെതിരെ ബഹ്റൈനിലെ മനുഷ്യാവകാശ- സാമൂഹിക സംഘടനകള്‍ രംഗത്തത്തെി. 
ജോണ്‍ കിര്‍ബിയുടെ പരാമര്‍ശങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതും രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കാത്തതുമാണെന്നും മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും വ്യക്തമാക്കി.  
കിര്‍ബിയുടെ പ്രസ്താവന രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതാണെന്ന് മനാമ സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍റൈറ്റ്സ്, ബഹ്റൈന്‍ സൊസൈറ്റി ഫോര്‍ പബ്ളിക് ഫ്രീഡംസ് ആന്‍റ് ഡെമോക്രസി വാച്ച്, മൈഗ്രന്‍റ് വര്‍ക്കേഴ്സ് സൊസൈറ്റി എന്നീ സംഘടനകള്‍ പറഞ്ഞു. 
2011ലെ ഖേദകരമായ സംഭവങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് തുടര്‍ച്ചയായി തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ പ്രസ്താവന അത്ഭുതപ്പെടുത്തുന്നില്ല. 
വിശ്വാസയോഗ്യവുമല്ളെന്നും സംഘടനകള്‍ പറഞ്ഞു.  ഇത്തരം തെറ്റായ റിപ്പോര്‍ട്ടുകള്‍ രാജ്യത്ത് വിവിധ മേഖലകളില്‍ നടക്കുന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. അമേരിക്കയും ബഹ്റൈനും തമ്മിലെ ചരിത്രപരമായ സൗഹൃദവും അടുത്ത ബന്ധവും ഇത്തരം തെറ്റായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടും മുമ്പ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പരിഗണിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.  
രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പുരോഗമിക്കുന്നുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി.  2011ലെ സംഭവങ്ങള്‍ക്ക് ശേഷം രാജ്യത്ത് മനുഷ്യാവകാശ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് കോടതിയെ മറ്റ് അംഗ രാജ്യങ്ങളും അംഗീകരിച്ചു.  
നിരവധി മനുഷ്യാവകാശ കണ്‍വെന്‍ഷനുകളും ബഹ്റൈന്‍ അംഗീകരിച്ചിട്ടുണ്ട്. ലോകത്ത് അമേരിക്ക മാത്രം അംഗീകാരം നല്‍കിയിട്ടില്ലാത്ത ഐക്യരാഷ്ട്ര സഭ കണ്‍വെന്‍ഷന്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്സും ബഹ്റൈന്‍ അംഗീകരിച്ചതാണെന്നും സംഘടനകള്‍ പറഞ്ഞു.  
 
Tags:    
News Summary - America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.