ട്രോളിങ് നിരോധനം നീക്കിയെങ്കിലും ചെമ്മീൻ ആവശ്യത്തിനില്ല

മനാമ: ചെമ്മീൻ ട്രോളിങ്ങിനുള്ള നിരോധനം നീക്കിയെങ്കിലും ലഭ്യത കുറവെന്ന് വ്യാപാരികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില ഉയരുകയും ചെയ്തു.

ആറുമാസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ചയാണ് അവസാനിച്ചത്. ഇടത്തരം വലുപ്പമുള്ള ഒരു കിലോ ചെമ്മീനിന് തിങ്കളാഴ്ച 2.5 ദീനാറായിരുന്നു മനാമ സെൻട്രൽ മാർക്കറ്റിൽ വില. വലിയ ചെമ്മീനിന് കിലോക്ക് മൂന്ന് മുതൽ 3.5 ദിനാർ വരെയും ചെറുതിന് 1.5 മുതൽ രണ്ട് ദിനാർ വരെയുമാണ് ഈടാക്കിയത്. 40 കിലോയുടെ ബോക്സിന് 105 മുതൽ 115 ദീനാർ വരെയായിരുന്നു തിങ്കളാഴ്ചത്തെ വില. കഴിഞ്ഞ വർഷം ഇതേസമയത്ത് 80 ദീനാർ മുതൽ 100 ദീനാർ വരെയായിരുന്ന സ്ഥാനത്താണ് ഇത്. 15 ശതമാനത്തോളം വില വർധനയാണ് ഇത്തവണയുണ്ടായത്. 50-60 ബോക്സ് ചെമ്മീൻ മാത്രമാണ് തിങ്കളാഴ്ച മാർക്കറ്റിൽ എത്തിയത്. ചെമ്മീൻ വാങ്ങാനെത്തിയവരുടെ എണ്ണവും വളരെ കുറവായിരുന്നുവെന്ന് സെൻട്രൽ മാർക്കറ്റിലെ വ്യാപാരി പറഞ്ഞു.

Tags:    
News Summary - Although the ban on trawling has been lifted, there is no shrimp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.