മനാമ: അത്താഴ സമയത്തെങ്കിലും വീട്ടിലുള്ളവർ മൊബൈൽ ഫോൺ മാറ്റിവെച്ച് ഒരുമിച്ചിരുന്ന് കുട്ടികളുടെ മുഖത്തുന ോക്കി വർത്തമാനം പറയാൻ തയ്യാറാകണമെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം ഒാണാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈകിട്ട് നടന്ന സൂര്യാെഫസ്റ്റ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക് കുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോൺ എല്ലാവരുടെയും സമയം നഷ്ടപ്പെടുത്തുകയാണ്. മനുഷ്യെൻറ ഏറ്റവും വലിയ ശത്രു വും ഇക്കാരണത്താൽ ഇന്ന് മൊബൈൽ ഫോൺ തന്നെയാണ്. ഇതിന് മാറ്റം വരണം. സദാ സന്തോഷമുള്ളവരായി ആളുകൾ മാറണം. മലയാളികൾക്ക് ചില പൊതുസ്വഭാവങ്ങളുണ്ട്.
ഏറ്റവും വലിയ സന്തോഷമുള്ള ദിവസത്തിലും എങ്ങനെയുണ്ട് എന്നുചോദിച്ചാൽ ‘കുഴപ്പമില്ല’എന്നായിരിക്കും ഉത്തരം. ‘കുഴപ്പം’ എന്ന വാക്കാണ് അടിസ്ഥാന പ്രശ്നം. മനസ് നിറയെ സേന്താഷമുണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള മാനസികാവസ്ഥയും മലയാളികൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോട് പുഞ്ചിരിക്കാനും വർത്തമാനം പറയാനും അവർക്ക് നെട്ടല്ലോടെ നിവർന്ന് നിൽക്കാനുമുള്ള പ്രേരണ രക്ഷിതാക്കൾ നൽകണം. ഇന്ന് ബഹ്റൈൻ മലയാളി സമൂഹത്തിെൻറ ഒാണാഘോഷ വേദിയിൽ നിൽക്കുേമ്പാൾ ഇവിടെയുള്ള െഎക്യം തനിക്ക് സന്തോഷം നൽകുന്നുണ്ട്.
ഇത്തരം െഎക്യം കേരളത്തിൽ താമസിക്കുന്നവർക്ക് കൂടി ലഭിക്കാൻ ഇടവരുത്തെട്ടയെന്നും അൽഫോൺസ് കണ്ണന്താനം ആശംസിച്ചു. തുടർന്ന് സൂര്യാഫെസ്റ്റ് നടന്നു. നർത്തകരെയും ഗായകരെയും നിരവധി കലാകാരൻമാരെയും ഉൾക്കൊള്ളിച്ച് സൂര്യകൃഷ്ണമൂർത്തി അണിയിച്ചൊരുക്കുന്ന കലാവിരുന്ന് സദസിെൻറ ഹൃദയം കവർന്നു. ഷംനാകാസിം, നജീംഅർഷാദ്, സിയാ ഉൽ ഹഖ് ,സജ്‌ന, സിജുകുമാർ, മാളവിക, ദുർഗ്ഗാവിശ്വനാഥ്, ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധി പ്രതിഭകൾ പെങ്കടുത്തു. ഇന്ന് ഒാണാഘോഷത്തിൽ കേരള മുൻ മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥി ആകും. തുടർന്ന് തിരുവാതിര മത്സരം അവതരിപ്പിക്കും. നാളെ മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും കേരളീയസമാജം കലാകാരന്മാരും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
നൃത്തം, കഥാപ്രസംഗം, ഒപ്പന, വെസ്റ്റേൺ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരം തുടങ്ങിയവ നടക്കും. ഷീനാചന്ദ്രദാസ്, ഔറ ആർട്സ് സെൻറർ, സഹൃദയ പയ്യന്നൂർ നാടൻ പാട്ടുസംഗം, പ്രേമൻ ചാലക്കുടി, മനോഹരൻ പാവറട്ടി, ഭാരതശ്രീ രാധാകൃഷ്ണൻ, ഗായത്രി, ഷീജനടരാജ്, കൊച്ചുഗുരുവായൂർ, ശുഭ അജിത്ത്, ബേബികുട്ടൻ എന്നിവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. 26 ന് നീരവ്ബാവ്‌ലേചയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നടക്കും. സമാപനദിവസമായ 27 ന് കേരള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.