മനാമ: അല്‍ഫാറൂഖ് ജങ്ഷനിലെ സൗന്ദര്യവത്കരണ പദ്ധതി 65 ശതമാനം പൂര്‍ത്തിയായതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. രണ്ടാംഘട്ട നവീകരണ പദ്ധതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 22,000 ചതുരശ്ര മീറ്റര്‍ ഹരിതവത്കരണമടക്കമുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സസ്യങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ വെച്ചുപിടിപ്പിക്കുകയും പൂച്ചെടികള്‍ നടുകയും ചെയ്യും. കൂടാതെ, ഇവ നനക്കുന്നതിനുള്ള സംവിധാനവും വാട്ടര്‍ ഫൗെണ്ടയ്നും സ്ഥാപിക്കും. സെപ്റ്റംബറില്‍ പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7,40,000 ദീനാറാണ് പദ്ധതിക്ക് ചെലവു വരുന്നത്. ബഹ്റൈനിെൻറ വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ മോടി പിടിപ്പിക്കുകയും കൂടുതല്‍ ഹരിതപ്രദേശങ്ങള്‍ നിര്‍മിച്ചെടുക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.