1. അബ്ദുല്ല അഹമ്മദ് മൊസാദ് ഹമീദ് സാദ്, 2. അർവ മുഹമ്മദ് ഈദ് അഹമ്മദ് അവാദ് 3. ഗാന ഹൊസ്സാം മുഹമ്മദ് അവാദ് ഇസ്മായിൽ 4. സുന്ദസ് സുനോറൈൻ ജഹാംഗീർ മുഹമ്മദ് അക്ബർ ദോഡി
മനാമ: 2025 ജൂണിൽ നടന്ന കേംബ്രിഡ്ജ് ഇൻറർനാഷനൽ (ഐ.ജി.എസ്.സി.ഇ) പരീക്ഷകളിൽ മികച്ച വിജയം നേടി അൽ നൂർ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ. ഉന്നത മാർക്കോടെയാണ് പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചത്.
മൊത്തം വിദ്യാർഥികളിൽ 65 ശതമാനം പേർക്ക് എ സ്റ്റാർ, എ, ബി ഗ്രേഡുകൾ ലഭിച്ചു. ഐ.ജി.എസ്.സി.ഇ വിദ്യാർഥികളിൽ ഏകദേശം 85 ശതമാനം പേർ എ സ്റ്റാർ മുതൽ സി വരെയുള്ള ഗ്രേഡുകൾ കരസ്ഥമാക്കി.
നാല് വിദ്യാർഥികൾ 7 എ സ്റ്റാർ ഗ്രേഡുകൾ നേടി. അബ്ദുള്ള അഹമ്മദ് മൊസാദ് ഹമീദ് സാദ്, അർവ മുഹമ്മദ് ഈദ് അഹമ്മദ് അവാദ്, ഗാന ഹൊസാം മുഹമ്മദ് അവാദ് ഇസ്മായിൽ, സുന്ദസ് സുനോറൈൻ ജഹാംഗീർ മുഹമ്മദ് അക്ബർ ദോഡി എന്നിവരാണ് 7 എ സ്റ്റാർ ഗ്രേഡുകൾ നേടിയത്.
കൂടാതെ മറ്റ് നിരവധി വിദ്യാർഥികളും ഉയർന്ന വിജയം നേടി. വിദ്യാർഥികളുടെ നേട്ടങ്ങളിൽ താൻ അതീവ സന്തുഷ്ടനും സന്തോഷവാനുമാണെന്ന് സ്ഥാപകനും ചെയർമാനുമായ അലി ഹസൻ പറഞ്ഞു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് വിദ്യാർഥികളെ അഭിനന്ദിക്കുകയും ഈ ഫലങ്ങൾ അക്കാദമിക് മാനേജ്മെൻറിലെ ശ്രദ്ധയുടെ നല്ല സ്വാധീനമാണ് കാണിക്കുന്നതെന്നും വ്യക്തമാക്കി.
പ്രിൻസിപ്പൽ അബ്ദുൽറഹ്മാൻ ഖൂഹേജി വിദ്യാർഥികളുടെ നേട്ടങ്ങളെ പ്രശംസിക്കുകയും കഴിഞ്ഞ അധ്യയനവർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.