മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം, ഹിദ്ദ് അൽ ഹിദായ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ പ്രാർഥനകൾക്ക് സജ്ജമായതായി ഭാരവാഹികൾ അറിയിച്ചു.
ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രാർഥനകൾക്ക് വസീം അഹ്മദ് അൽ ഹികമിയും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന നമസ്കാരത്തിന് സജ്ജാദ് ബിൻ അബ്ദു റസാഖും നേതൃത്വം നൽകും.
അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദ് പൊലീസ് സ്റ്റേഷന് മുൻവശത്തെ ഇന്റർമീഡിയറ്റ് ഗേൾസ് ഹൈ സ്കൂളിൽ നടക്കുന്ന ഈദ് ഗാഹിന് സയ്യിദ് മുഹമ്മദ് ഹംറാസ് നേതൃത്വം വഹിക്കുമെന്നും എല്ലാ ഇടങ്ങളിലും നമസ്കാരം കൃത്യം അഞ്ചിന് നടക്കുമെന്നും അറിയിപ്പിൽ പറഞ്ഞു. വിശാലമായ പാർക്കിങ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.