അൽ മന്നാഇ സെന്റർ ദഅവ ശിൽപശാല
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ സെന്റർ ദഅവ ശിൽപശാല സംഘടിപ്പിച്ചു. റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന പരിപാടിയിൽ ദഅവ സെക്രട്ടറി കോയ ബേപ്പൂർ സ്വാഗതം പറഞ്ഞു. സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പങ്കെടുത്തവർക്കായി ‘മധുരം ഖുർആൻ: പാരായണ പരിശീലനം’ നടന്നു. തുടർന്ന് ‘നിരീശ്വര വാദം: യുക്തിയുടെ മരുപ്പറമ്പ്’ എന്ന വിഷയത്തിൽ സജ്ജാദ് ബിൻ അബ്ദു റസാഖും ‘ആരാധ്യൻ എന്തുകൊണ്ട് അല്ലാഹു മാത്രം’ എന്ന വിഷയത്തിൽ വസീം അഹ്മദ് അൽ ഹികമിയും ക്ലാസെടുത്തു. ദഅവ കൺവീനർ ഷാഹിദ് യൂസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.