മനാമ: മനാമയിലെ നിരത്തുകളിൽ വൈകുന്നേരങ്ങളിൽ ചായ വിറ്റ് നടക്കുന്ന അക്ബർ അലി (51) പ്രവാസികൾക്കിടയിൽ സുപരിചിതനാണ്. എന്നാൽ ഇൗ സാധുമനുഷ്യെൻറ കുടുംബം നാട്ടിൽ ജപ്തി ഭീഷണിമൂലം പെരുവഴിയിലേക്ക്നോക്കി കണ്ണീർ വാർക്കുകയാണെന്ന് പലർക്കുമറിയില്ല. ചായ ഉണ്ടാക്കി കിേലാമീറ്ററുകളോളം നടന്ന് കച്ചവടം ചെയ്യുന്ന ഇൗ സാധുമനുഷ്യന് കിട്ടുന്നത് തുച്ഛ വരുമാനമായതിനാൽ കടം വീട്ടുന്നത് എങ്ങനെ എന്നറിയാതെ തളരുകയാണ്.
കണ്ണൂർ തളിപറമ്പ് സ്വദേശിയായ അക്ബറിന് മൂന്ന് പെൺമക്കളാണുള്ളത്. ഇവരിൽ രണ്ടുപേരുടെ വിവാഹാവശ്യത്തിന് വീടും ഭൂമിയും പണയംവെച്ച് ജില്ലാ സഹകരണ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയാണ് ഇപ്പോൾ കടഭാരം കൂടി 15 ലക്ഷത്തോളം രൂപയായിരിക്കുന്നത്. ജപ്തിക്കായി പലതവണ എത്തിയ ബാങ്ക് അധികൃതർ അവസാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഏറ്റവും ഇളയ മകൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. ദിവസവും ചായ പാത്രങ്ങളും പേറി കിലോമീറ്ററുകൾ നടന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഒരിടത്തും ഭാരിച്ച കടം വീട്ടാൻ കഴിയാത്ത മനോ വേദന മറൊരിടത്തുമായി അക്ബർ അലി സുമനസുകളുടെ സഹായം തേടുകയാണ്. േഫാൺ: 35035277
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.