മനാമ: ഇൗ വർഷം നടക്കുന്ന ബഹ്റൈൻ ഇൻറർനാഷനൽ എയർ ഷോയുടെ സ്പോൺസറായി കുവൈത്ത് ഫ ിനാൻസ് ഹൗസ് ബഹ്റൈനും. ഗതാഗത, വാർത്താവിനിമയ മന്ത്രിയും സംഘാടക സമിതി ഉപാധ്യക്ഷനുമായ കമാൽ ബിൻ അഹ്മദ് മുഹമ്മദും കുവൈത്ത് ഫിനാൻസ് ഹൗസ് -ബഹ്റൈൻ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ അബ്ദുൽ ഹകീം അൽ ഖയ്യാത്തുമാണ് കരാറിലൊപ്പിട്ടത്. നവംബർ 18 മുതൽ 20 വരെ സാഖിർ എയർഫോഴ്സ് ബേസിലാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. ഗതാഗത, വാർത്താവിനിമയ മന്ത്രാലയവും ബഹ്റൈനി റോയൽ എയർഫോഴ്സും ഫാൻബറോ ഇൻറർനാഷനലിെൻറ സഹകരണത്തോടെയാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. 2010ൽ ആരംഭിച്ച എയർഷോയുടെ പത്താം വാർഷികമാണ് ഇത്തവണ. വിവിധ കമ്പനികൾക്ക് പരസ്പരം ആശയ വിനിമയം നടത്താനും വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനും പരസ്പര സഹകരണത്തിനുമുള്ള മികച്ച വേദിയാണ് ബഹ്റൈൻ ഇൻറർനാഷനൽ എയർ ഷോ എന്ന് മന്ത്രി പറഞ്ഞു. നിക്ഷേപം ആകർഷിക്കുന്നതിനും എണ്ണയിതര സാമ്പത്തിക മേഖലകളിൽ വളർച്ച നേടാനുമുള്ള ബഹ്റൈെൻറ ലക്ഷ്യങ്ങൾക്ക് പിന്തുണയേകുന്നതാണ് ഇൗ പ്രദർശനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.