മനാമ: ഇത്തവണ വേനൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്ക് ഇരുട്ടടിയായി ‘എയർ ഇന്ത്യ’ എക്സ്പ്രസിെൻറ നിരക്കു വർധന. 2018 ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ വൺവെ ടിക്കറ്റ് ശരാശരി 120 ദിനാർ ആണ്. ബഹ്റൈൻ-കോഴിക്കോട് നിരക്കാണിത്. ബഹ്റൈൻ^കൊച്ചി നിരക്കിൽ നേരിയ കുറവുണ്ട്. പോയ വർഷം ഏതാണ്ട് 100 ദിനാറിനാണ് വൺവെ ടിക്കറ്റ് ലഭിച്ചിരുന്നത്. പുതിയ വർധന വന്നതോടെ നാലംഗ കുടുംബം നാട്ടിൽ പോയി മടങ്ങാൻ വൻ ചെലവ് വരുമെന്ന് ഉറപ്പായി.
ഖത്തർ എയർവേസ് സർവീസ് കൂടി നിർത്തിയതോടെ, നാട്ടിലേക്കുള്ളവർ കാര്യമായി ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. ഇൗ സാഹചര്യമാണ് അധികൃതർ മുതലെടുക്കുന്നതെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.