വീണ്ടും ശക്തമായ കാറ്റും മഴയും


മനാമ: രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ മഴ ​െപയ്​തു. മനാമ, റിഫ, മുഹറഖ്​ തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചയോടെയാണ്​ മഴയുണ്ടായത്​. ഒന്നുരണ്ട്​ മണിക്കൂറുകളോളം നീണ്ടുനിന്ന മഴയെത്തുടർന്ന്​ റോഡുകളിൽ വെള്ളം നിറഞ്ഞു. മഴക്കൊപ്പം ശക്തമായ കാറ്റും വീശി. വൈകുന്നേരത്തോടെ ചില സ്ഥലങ്ങളിൽ ചാറ്റൽ മഴയുമുണ്ടായി. കാലാവസ്ഥ മാറ്റത്തി​​​െൻറ ഭാഗമായാണ്​ ദിവസങ്ങളായി മഴ പെയ്യുന്നതെന്ന്​ കാലാവസ്ഥ നീരീക്ഷകർ അറിയിച്ചിട്ടു
ണ്ട്​. വേനൽ മാറി ശൈത്യം വരുന്നതി​​​െൻറ മുന്നോടിയായുള്ള മഴയും കാറ്റും ​ഇടിമിന്നലും കുറച്ച്​ ദിവസങ്ങളായി തുടങ്ങിയിട്ട്​.

കാറി​​​െൻറ മുകളിൽ മരം കടപുഴകി വീണു
മനാമ: മഴയിലും കാറ്റിലും മരം കടപുഴകി വീണു. ഉം അൽ ഹസം അസീൽ സൂപ്പർമാർക്കറ്റിന്​ സമീപത്താണ്​ കാറിനുമുകളിൽ മരം നിലംപതിച്ചത്​. കാറിന്​ കേടുപാടുണ്ടായി. എന്നാൽ ആളപായമില്ല. ഇതിനെ തുടർന്ന്​ ഏറെ നേരം ഗതാഗത തടസവുമുണ്ടായി.

ഇന്നും മഴ പെയ്​തേക്കും
മനാമ: ഇന്നും രാജ്യത്ത്​ കനത്ത മഴയുണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന്​ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ഡയറക്​ടേറ്റ്​ ഒാഫ്​ മെട്രോളജി അധികൃതർ മുന്നറിയിപ്പ്​ നൽകി. മഴക്കൊപ്പം ശക്തമായ ഇടിമിന്നലുകളുണ്ടാകാനുള്ള സാധ്യതയുമുണ്ട്​. കാറ്റിൽ ഒന്നുമുതൽ മൂന്ന്​ അടിവരെ സമുദ്രത്തിരമാലകൾ ഉയർന്നേ​ക്കുമെന്നും അധികൃതർ സൂചന നല്​കി. കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞത്​ 25 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഹുമിഡിറ്റി 90 ശതമാനവും കുറഞ്ഞത്​ 40 ശതമാനവുമായിരിക്കും.

Tags:    
News Summary - again strong rain-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.