അഫ്​സലി​െൻറ വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തും

മനാമ: മോഷ്​ടാക്കൾ രണ്ടാം നിലയിൽ നിന്ന്​ തള്ളിയിട്ടതിനെ തുടർന്ന്​ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്​സലി​(30)​​​െൻറ അവസ്ഥ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്​ വിവിധ മലയാളി സാമൂഹിക സംഘടനകൾ അറിയിച്ചു. വിഷയം ഗുരുതരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അഭിപ്രായങ്ങൾ ഉയർന്നു. അഫ്​സലിന്​ സഹായം നൽകാൻ നിരവധിപേർ മുന്നോട്ട്​ വന്നിട്ടുണ്ട്​. വാട്ട്​സാപ്പ്​ കൂട്ടായ്​മകളും അഫ്​സലി​​​െൻറ വിഷയത്തിൽ ഇടപെടലുകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്​. ഇന്നലെ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​, ബഹ്​റൈൻ മലയാളി ബിസിനസ്​ ഫോറം ബഷീർ അമ്പലവയൽ എന്നിവർ സാൽമാനിയ ആശുപത്രിയിൽ എത്തി അഫ്​സലിനെ സന്ദർശിച്ചു. ദയ പാലിയേറ്റീവി​​​െൻറ നേതൃത്വത്തിൽ അഫ്​സലിന്​ സഹായം നൽകുമെന്ന്​ ബാബു ജി നായർ അറിയിച്ചു. 

Tags:    
News Summary - afsal-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.