മനാമ: പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളില്‍ നാല് മാസത്തിനിടെ 22.5 ശതമാനം വര്‍ധനയെന്ന് പൊതുമരാമത്ത് മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ പരസ്യ സമിതി വ്യക്തമാക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 743 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതാകട്ടെ 576 അപേക്ഷകളും. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നാണ്. ദക്ഷിണ ഗവര്‍ണറേറ്റ് -111, മുഹറഖ് -175, ദക്ഷിണ ഗവര്‍ണറേറ്റ്-181, കാപിറ്റല്‍ ഗവര്‍ണറേറ്റ് 276 എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭിച്ചതെന്ന് പരസ്യ സമിതി ചെയര്‍മാനും കാപിറ്റല്‍ സെക്രട്ടേറിയറ്റ് ഡയറക്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.