പാ​ണ​ക്കാ​ട്​ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ഇ. ​അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ പ്രി​ൻ​സ്​​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ

ആ​ൽ ഖ​ലീ​ഫ​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ (ഫയൽ ചിത്രം)

പ്ര​വാ​സി​ക​ളെ ചേ​ര്‍ത്ത് പി​ടി​ച്ച ഭ​ര​ണാ​ധി​കാ​രി

മ​നാ​മ: രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​യും പ്ര​വാ​സി​ക​ളെ​യും ചേ​ര്‍ത്ത് പി​ടി​ക്കു​ന്ന ഒ​രു ഭ​ര​ണ​നേ​തൃ​ത്വ​മാ​ണ് ബ​ഹ്‌​റൈ​നു​ള്ള​ത്. മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും ബ​ഹ്‌​റൈ​നെ വ്യ​ത്യ​സ്​​ത​മാ​ക്കു​ന്ന​ത് ഈ ​സ​വി​ശേ​ഷ​ത​യാ​ണ്. ജ​ന​ക്ഷേ​മ​ത്തി​ന് എ​ന്നും മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ബ​ഹ്‌​റൈ​ന്‍ ഭ​ര​ണ​കൂ​ടം ന​ല്‍കു​ന്ന​ത്. അ​തി​ല്‍ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ള്‍ അ​ര്‍പ്പി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണ് അ​ന്ത​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ൽ ഖ​ലീ​ഫ. അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം സ​മ​സ്​​ത വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും നൊ​മ്പ​ര​മാ​കു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്.

ആ​ധു​നി​ക ബ​ഹ്‌​റൈ​െൻറ വ​ള​ര്‍ച്ച​യി​ല്‍ ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ സം​ഭാ​വ​ന​ക​ള്‍ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും. അ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ദ്ദേ​ഹം ന​ല്‍കി​യ ക​രു​ത​ലും സ്‌​നേ​ഹ​വും. ബ​ഹ്‌​റൈ​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ്​ അ​ദ്ദേ​ഹം വി​ദേ​ശ കു​ടി​യേ​റ്റ താ​മ​സ വി​ഭാ​ഗം സ​മി​തി പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. അ​തി​നാ​ല്‍, പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും അ​വ​രെ ചേ​ര്‍ത്ത് പി​ടി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി. രാ​ജ്യ​ത്ത് 1980ക​ളി​ല്‍ത​ന്നെ ഒ​രു തൊ​ഴി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ എ​ന്ന​ത്തെ​യും ഇ​ഷ്​​ട​പ്പെ​ട്ട തൊ​ഴി​ല്‍ ല​ക്ഷ്യ​സ്ഥാ​ന​മാ​യി ബ​ഹ്‌​റൈ​ന്‍ മാ​റാ​ന്‍ കാ​ര​ണം ഇ​തൊ​ക്കെ​യാ​ണ്. ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ, ബ​ഹു​സ്വ​ര സ​മൂ​ഹ​മാ​യി, അ​തി​െൻറ എ​ല്ലാ ഊ​ഷ്മ​ള​ത​യി​ലും സൗ​ന്ദ​ര്യ​ത്തി​ലും ബ​ഹ്‌​റൈ​നെ വ​ള​ര്‍ത്തി​യെ​ടു​ത്ത​തി​ല്‍ ശൈ​ഖ്​ ഖ​ലീ​ഫ​യു​ടെ പ​ങ്ക് എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും.

അ​ഞ്ചു പ​തി​റ്റാ​ണ്ടോ​ളം കാ​ല​മാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലി​രു​ന്ന​ത്. ലോ​ക ച​രി​ത്ര​ത്തി​ല്‍ സ​മാ​ന​ത​ക​ള്‍ അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത​താ​ണ് ഇ​ത്. എ​ണ്ണ വ​രു​മാ​ന​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ രാ​ജ്യ​ത്തെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ല്‍ സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്താ​നും അ​ദ്ദേ​ഹം നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു. ഇ​ന്നു കാ​ണു​ന്ന വി​ധം ആ​ധു​നി​ക ബ​ഹ്‌​റൈ​െൻറ പി​റ​വി​ക്ക് കാ​ര​ണ​മാ​യ പ്ര​ധാ​ന ഇ​ട​പെ​ട​ലു​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ന്ന​നി​ല​യി​ല്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. സ​മ്പ​ല്‍സ​മൃ​ദ്ധി മാ​ത്ര​മ​ല്ല, ശാ​ന്തി​യും സ​മാ​ധാ​ന​വും നി​റ​ഞ്ഞ​താ​യി പ​വി​ഴ​ദ്വീ​പി​നെ മാ​റ്റി​യെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹം പ്ര​യ​ത്‌​നി​ച്ചു. വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക-​സാ​സ്‌​കാ​രി​ക​രം​ഗ​ങ്ങ​ളി​ല്‍ മ​റ്റെ​ല്ലാ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളെ​ക്കാ​ളും മു​ന്നി​ല്‍ ന​ട​ക്കാ​ന്‍ രാ​ജ്യ​ത്തെ പ്രാ​പ്​​ത​മാ​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹം മ​ഹ​ത്താ​യ പ​ങ്കു വ​ഹി​ച്ചു.

1970ക​ളി​ല്‍ മ​ല​യാ​ള​ക്ക​ര​യി​ല്‍നി​ന്ന് ഗ​ള്‍ഫ് പ്ര​വാ​സം ആ​രം​ഭി​ച്ച​ത് പ്ര​ധാ​ന​മാ​യും ബ​ഹ്‌​റൈ​നി​ലേ​ക്കാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​ള്‍ഫി​ല്‍ പോ​കു​ക എ​ന്നാ​ല്‍ ബ​ഹ്‌​റൈ​നി​ല്‍ പോ​കു​ക എ​ന്നാ​യി​രു​ന്നു 1990 ക​ള്‍ വ​രെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​വി​ടെ എ​ത്തി​യ പ്ര​വാ​സി​ക​ള്‍ക്ക് ഒ​രി​ക്ക​ലും ഈ ​നാ​ട് അ​ന്യ​മാ​യി തോ​ന്നി​യി​ല്ല. അ​വ​രെ ഈ ​നാ​ട്ടി​ലെ ഭ​ര​ണ​കൂ​ടം ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍ത്ത് പി​ടി​ച്ചു എ​ന്ന​തി​നാ​ലാ​ണ​ത്. അ​വ​ര്‍ക്കു പി​ന്നാ​ലെ വ​ന്ന ത​ല​മു​റ​ക്കും ഈ ​നാ​ട് സ്‌​നേ​ഹ​നി​ധി​യാ​യ പോ​റ്റ​മ്മ​യാ​യി. അ​തി​നു പി​ന്നി​ലെ താ​ങ്ങും ത​ണ​ലു​മാ​യി ശൈ​ഖ്​ ഖ​ലീ​ഫ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ണ്ടാ​യി​രു​ന്നു.

പ്ര​വാ​സി​ക​ള്‍ നാ​ടി​നെ​ക്കാ​ള്‍ ഏ​റെ ജീ​വി​ച്ച​ത് ഇ​വി​ടെ​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് അ​തി​ശ​യോ​ക്തി​യാ​കി​ല്ല. 'അ​ജ്‌​ന​ബി'​എ​ന്ന തോ​ന്ന​ലി​ല്ലാ​തെ ഇ​വി​ടെ അ​വ​ര്‍ ജീ​വി​ച്ചു. അ​വ​രു​ടെ പി​ന്‍ഗാ​മി​ക​ളാ​യ ന​മ്മ​ളും ജീ​വി​ക്കു​ന്നു. എ​ന്ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ലും ഇ​വി​ടെ പി​ടി​ച്ച് നി​ല്‍ക്കാ​ന്‍ ന​മു​ക്ക് ക​രു​ത്താ​കു​ന്ന​ത് ഈ ​നാ​ടും ഇ​വി​ട​ത്തെ ഭ​ര​ണ​കൂ​ട​വും ന​ല്‍കു​ന്ന ക​രു​ത്താ​ണ്. പ്ര​വാ​സി​ക​ള്‍ക്ക്, പ്ര​ത്യേ​കി​ച്ച മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​െൻറ ക​രു​ത​ല്‍ അ​നു​ഭ​വി​ക്കാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ ആ​ത്മാ​ര്‍ഥ​ത​യും ക​ഠി​നാ​ധ്വാ​ന​വും അ​ദ്ദേ​ഹം എ​പ്പോ​ഴും വി​ല​മ​തി​ച്ചു.

ഇ. ​അ​ഹ​മ്മ​ദ് വി​ദേ​ശ സ​ഹ​മ​ന്ത്രി​യാ​യി​രി​ക്കെ ബ​ഹ്‌​റൈ​ന്‍ സ​ന്ദ​ര്‍ശി​ച്ച വേ​ള​യി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ബ​ഹ്‌​റൈ​ന്‍ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ഴും ഇ​ക്കാ​ര്യം ശൈ​ഖ്​ ഖ​ലീ​ഫ അ​വ​രു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നു. ത​െൻറ മു​തു​മു​ത്ത​ച്ഛ​ന്‍മാ​ര്‍ മു​ത​ല്‍ കേ​ര​ള​വു​മാ​യും മ​ല​യാ​ളി​ക​ളു​മാ​യു​മു​ള്ള ഊ​ഷ്​​മ​ള​മാ​യ ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്. മ​ല​യാ​ളി​ക​ളു​ടെ സ​ത്യ​സ​ന്ധ​ത​യും ക​ഠി​നാ​ധ്വാ​ന​വും പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും കേ​ര​ള​ത്തി​​െൻറ മാ​ന​വ വി​ഭ​വ​ശേ​ഷി ബ​ഹ്‌​റൈ​െൻറ വ​ള​ര്‍ച്ച​യി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഇ. ​അ​ഹ​മ്മ​ദി​നോ​ടും മു​ഖ്യ​മ​ന്ത്രി​യോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പാ​ണ​ക്കാ​ട്​ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ബ​ഹ്​​റൈ​നി​ലെ​ത്തി പ്ര​ധാ​ന മ​ന്ത്രി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. ഒ​രു രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി ആ ​രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കു​ന്ന ഏ​റ്റ​വും മ​ഹ​ത്താ​യ പ​രി​ഗ​ണ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ വാ​ക്കു​ക​ളി​ല്‍ നി​ഴ​ലി​ച്ച​ത്. ഇ​ത് ത​ന്നെ​യാ​ണ് മ​ല​യാ​ളി സ​മൂ​ഹ​ത്തെ അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗ വാ​ര്‍ത്ത ഏ​റെ നൊ​മ്പ​ര​പ്പെ​ടു​ത്താ​ന്‍ കാ​ര​ണം. അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗ​ത്തി​ല്‍ കെ.​എം.​സി.​സി ബ​ഹ്‌​റൈ​െൻറ അ​തീ​വ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

(ഹ​ബീ​ബ് റ​ഹ്മാ​ന്‍ പ്ര​സി​ഡ​ൻ​റ്, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.