കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി പ്രവർത്തക സംഗമത്തിൽ നിന്ന്
മനാമ: കെ.എം.സി.സി ആസ്ഥാനമന്ദിരത്തിൽ നടന്ന കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി പ്രവർത്തകസംഗമവും പൊതുസമ്മേളനവും ജനപങ്കാളിത്തം കൊണ്ടും കാലിക രാഷ്ട്രീയവിഷയം കൊണ്ടും ശ്രദ്ധേയമായി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ അസ്ഹർ, കെ.എം.സി.സി ബഹ്റൈൻ ജില്ല ജനറൽ സെക്രെട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും സഹീദ് പുഴക്കൽ നന്ദിയും രേഖപ്പെടുത്തി. സംസ്ഥാന എം.എസ്.എഫ് പ്രസിഡന്റ് പി.കെ. നവാസ്, ജനറൽ സെക്രട്ടറി സി.കെ. നജാഫ്, ട്രഷറർ അസ്ഹർ, വേൾഡ് കെ.എം.സി.സി സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ എന്നിവരെ ആദരിച്ചു.
കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, വൈസ് പ്രസിഡന്റ് ഷഹീർ കാട്ടാമ്പള്ളി, സെക്രട്ടറി അഷ്റഫ് കക്കണ്ടി തുടങ്ങിയവരും ജില്ല കെ.എം.സി.സി ട്രഷറർ ലത്തീഫ് ചെറുകുന്ന്, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് അദ്ലിയ, ഇസ്മായിൽ വട്ടിയെര, ജില്ല സെക്രട്ടറിമാരായ നാസർ മുല്ലലി, റിയാസ് ചുഴലി, ജബ്ബാർ മാട്ടൂൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.