മനാമ: സൽമാബാദിൽ ഭവന മന്ത്രാലയത്തിെൻറ ജോലികൾ ഏറ്റെടുത്ത കരാർ കമ്പനി ജീവനക്കാരൻ കമലാകർ റായ് (21) തൊഴിൽ സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചു. ഇന്ത്യക്കാരനാണ്. കുഴിയിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കവെ വീഴുകയും തുടർന്ന് ദേഹത്തേക്ക് മണ്ണിടിയുകയുമായിരുന്നു എന്നാണ് വിവരം. മൂന്ന് മീറ്ററോളം ആഴമുള്ള കുഴിയിലേക്കാണ് വീണത്. വർക് സൈറ്റിൽ1,200 ലധികം വീടുകളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലേബർ ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി വിവരം ശേഖരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ യുവാവിെൻറ മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.