സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ‘അബ്വാബ്’ അധ്യാപക ശിൽപശാലയും പാരന്റ്സ് മീറ്റും
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയും ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റിയും സംയുക്തമായി ബഹ്റൈനിലെ 10 സമസ്ത മദ്റസകളിലെ അധ്യാപകന്മാർക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ശിൽപശാലയും പാരന്റ്സ് മീറ്റും ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കര ആമുഖഭാഷണം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അബ്വാബ് എന്ന പേരിൽ വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും നടത്തപ്പെടുന്ന അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പ് സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെയും റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചത്.പുതിയ പാഠപുസ്തകങ്ങളെ പഠിപ്പിക്കുന്ന രീതികൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കിക്കൊടുത്തും നവലോകത്ത് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചുമാണ് രക്ഷാകർതൃ സംഗമം നടത്തിയത്.സമസ്ത ബഹ്റൈൻ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ നേതാക്കളായ യാസിർ ജിഫ്രി തങ്ങൾ, ബഷീർ ദാരിമി എരുമാട്, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹംസ അൻവരി മോളൂർ, ഷഹീം ദാരിമി, റബീഅ് ഫൈസി അമ്പലക്കടവ്, അബ്ദുറസാഖ് ഫൈസി ചെമ്മാട്, അബ്ദുൽ മജീദ് ഫൈസി, അസ്ലം ഹുദവി, നിഷാൻ ബാഖവി, എസ്.കെ നൗഷാദ്, അബ്ദുൽ മജീദ് ചോലക്കോട് എന്നിവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും ജോയന്റ് സെക്രട്ടറി കെ.എം.എസ് മൗലവി നന്ദിയും പറഞ്ഞു. ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് വിഖായ സംഘാടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.