ഉമ്മുൽ ഹസം കിംസ് ഹെൽത് മെഡിക്കൽ സെന്‍റർ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഗുദൈബിയ ബ്രാഞ്ചിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഉമ്മുൽഹസം കിംസ് ഹെൽത് മെഡിക്കൽ സെന്‍റർ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പിൽ ജീവനക്കാരും ഉപഭോക്താക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.
മെഡിക്കൽ പരിശോധനക്ക് പുറമെ പ്രമേഹ രോഗത്തെക്കുറിച്ച് ബോധവത്കരണവും നടന്നു. ഇന്ന് രാവിലെ പത്തു മുതൽ ഒരുമണി വരെ ഹുറ എക്സിബിഷൻ റോഡിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ മെഡിക്കൽ പരിശോധന ക്യാമ്പ് നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.