മനാമ: എണ്ണ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെൻറ് ബഹിഷ്‌കരിക്കുന്നിനുള്ള തീരുമാനം ഹമദ് രാജാവിെൻറ നിര്‍ദേശത്തിെൻറ വെളിച്ചത്തില്‍ പിന്‍വലിക്കുന്നതായി എം.പിമാര്‍ അറിയിച്ചു. ചൊവ്വാഴ്ച്ച ചേരുന്ന പാര്‍ലമെൻറ് സമ്മേളനം ബഹിഷ്‌കരിക്കാനും പ്രതിഷേധമുയര്‍ത്താനുമായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ വിലവർധനവ് പാര്‍ലമെൻറും ശൂറാ കൗണ്‍സിലിലും ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിന് ഹമദ് രാജാവ് നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് ബഹിഷ്‌കരണ തീരുമാനം പിന്‍വലിച്ചിട്ടുള്ളത്.
ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കുന്നതിനും നിര്‍ദേശമുണ്ട്. വര്‍ധിപ്പിച്ച എണ്ണ വില പിന്‍വലിക്കണമെന്ന് പാര്‍ലമെൻറിൽ കഴിഞ്ഞാഴ്ച്ച കൂടിയ യോഗത്തില്‍ വിവിധ എം.പിമാർ ആവശ്യപ്പെട്ടിരുന്നു. രാജാവിെൻറ നിര്‍ദേശത്തിെൻറ വെളിച്ചത്തില്‍ ഇരു സഭകളുടെയും പൂര്‍ണമായ പങ്കാളിത്തവും പരിശ്രമവും വിലവർധനവ് പുന:പരിശോധിക്കുന്ന കാര്യത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ലമെൻറംഗം ഖാലിദ് അശ്ശാഇര്‍ വ്യക്തമാക്കി. എല്ലാ അംഗങ്ങളും ബന്ധപ്പെട്ട സംയുക്ത സമിതിക്ക് മുമ്പാകെ അവരുടെ നിര്‍ദേശങ്ങളും കാഴ്ച്ചപ്പാടുകളും സമര്‍പ്പിക്കുമെന്നും അതുവഴി ഇക്കാര്യത്തില്‍ കൃത്യമായ രൂപരേഖ സമര്‍പ്പിക്കാനും സാധിക്കുമെന്ന് പാര്‍ലമെൻറ് ഒന്നാം ഉപാധ്യക്ഷന്‍ അലി അല്‍അറാദി പറഞ്ഞു. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് സബ്‌സിഡി ഒഴിവാക്കുന്നതിനും ഇടത്തരം-താഴ്ന്ന വരുമാനക്കാര്‍ക്കായി സബ്‌സിഡിയും സര്‍ക്കാര്‍ സഹായങ്ങളും പരിമിതപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. രാജ്യത്തിെൻറ പൊതുകടം നാല് ബില്യന്‍ ദിനാര്‍ കടന്നതിെൻറ പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സബ്‌സിഡി നല്‍കുന്നതിനുള്ള രീതി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പ്രത്യേക യോഗം ചേരുമെന്ന് പാര്‍ലമെൻറംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത പറഞ്ഞു. എന്നാല്‍ എണ്ണ വിലവര്‍ധന പിന്‍വലിക്കുകയോ അതുമല്ലെങ്കില്‍ സ്വദേശികള്‍ക്ക് അതിന് പകരമായി ആനുകൂല്യം സര്‍ക്കാര്‍ നല്‍കുകയോ ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.