മനാമ: ‘ഇന്ത്യൻ സിനിമയിലെ ഫെമിനിസ’മെന്ന വിഷയത്തിൽ കലാ-സാംസ്കാരിക കൂട്ടായ്മയായ ‘എസ്തെറ്റിക്ക് ഡെസ്ക്’ പ്രഭാഷണം സംഘടിച്ചു. സെഗയ കെ. സി.എ ഹാളിൽ നടന്ന പരിപാടിയിൽ നയൻതാര സലീം വിഷയം അവതരിപ്പിച്ചു. ഇന്ത്യൻ സിനിമവ്യവസായത്തിൽ പുരുഷ മേധാവിത്വം പ്രകടമാണെന്ന് അവർ പറഞ്ഞു. സിനിമയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ വിരലിൽ എണ്ണാവുന്നവരൊഴിച്ച് എല്ലാവരും പുരുഷന്മാരാണ്.സ്ത്രീ എന്തു വേഷമാണ് ചെയ്യേണ്ടതെന്ന പുരുഷ സംവിധായകെൻറ മനോഗതപ്രകാരമാണ് റോളുകൾ ഉണ്ടാകുന്നത്.
സ്ത്രീ കാഴ്ചപ്പാടിൽ സിനിമ നിർമിക്കാൻ ചുരുക്കം ചില വനിത സംവിധായകർ മുന്നിട്ടിറങ്ങിയെങ്കിലും അവയൊന്നും വിജയിച്ചില്ല. വിജയിച്ച വനിത സംവിധായകർക്ക് ആവശ്യമായ ഫണ്ട് ഒന്നുകിൽ പടിഞ്ഞാറുനിന്നോ അല്ലെങ്കിൽ ചില പ്രാദേശിക സിനിമ സംരംഭകരിൽ നിന്നോ ആണ് ലഭിച്ചത്. പല സംവിധായികമാർക്കും ‘ഫെമിനിസ്റ്റ് ടാഗ്’ വീണു പോകരുതേയെന്നാണ് ചിന്ത. കാരണം അത് ഭാവിയെയും കരിയറിനെയും പ്രതികൂലമായി ബാധിക്കുമെന്നതാണ് അവസ്ഥ എന്ന് അവർ കൂട്ടിച്ചേർത്തു.
ആദാമിെൻറ വാരിയെല്ല് , ഗദ്ദാമ, ഫയർ, ക്യൂൻ, പിക്കു, പിങ്ക്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, ചിത്രാംഗദ തുടങ്ങിയ സിനിമകൾ ചർച്ച ചെയ്തു. ചർച്ചയിൽ അനിൽ വേങ്കോട്, പി.ടി.തോമസ്, സുധീശ് രാഘവൻ, കെ.വി പ്രകാശൻ, എസ്.വി. ബഷീർ, രഞ്ജൻ ജോസഫ്, നിബു നൈനാൻ, സുജേഷ്, ഇ.എ.സലീം, പങ്കജ് നാഭൻ, ബിജുമോൻ എന്നിവർ പെങ്കടുത്തു.
ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിലുള്ള പ്രതിഷേധ പ്രമേയം എൻ.പി.ബഷീർ അവതരിപ്പിച്ചു.
പ്രസിഡൻറ് ജയചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും സ്വാതി ജോർജ്ജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.