മനാമ: ‘ബഹ്റൈൻ ആർട് എക്രോസ് ബോർഡർ’ (ബാബ് 2017) കലാപ്രദർശനത്തിന് ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ തുടക്കമായി. രാജപത്നിയും വനിത സുപ്രീം കൗൺസിൽ അധ്യക്ഷയുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മേഖലിലെ പ്രധാന ടൂറിസം കേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതിൽ ഇത്തരം കലാ^സാംസ്കാരിക പരിപാടികൾക്ക് നിർണായക സ്ഥാനമുണ്ടെന്ന് അവർ പറഞ്ഞു. ഹമദ് രാജാവിെൻറ ഭരണകാലത്ത് സാംസ്കാരിക മേഖലയിൽ രാജ്യത്തിന് വൻകുതിപ്പാണുണ്ടായത്. ബഹ്റൈൻ കലാലോകത്തിെൻറ വികാസത്തിനും പ്രാദേശിക കലാകാരൻമാരുടെ വളർച്ചക്കും ഇത്തരം പരിപാടികൾ കാരണമാകും. കാലത്തിനനുസൃതമായുള്ള വളർച്ച കൈവരിേക്കണ്ടതുണ്ട്. ഇതിനായി സാധ്യമായ എല്ലാ സാേങ്കതിക മികവുകളും നേടണം. കലാപരമായി വലിയ ചരിത്രമുള്ള നാടാണ് ബഹ്റൈൻ. ബഹ്റൈനി കലാകാരൻമാരുടെ രചനകളിൽ ഇൗ മികവ് പ്രകടമാണെന്നും അവർ പറഞ്ഞു. പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ കലാസൃഷ്ടികളും പ്രദർശനത്തിലുണ്ട്. 36 ബഹ്റൈനി ആർടിസ്റ്റുകളുടെ സൃഷ്ടികളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഇതിനുപുറമെ, ഒമാനിൽ നിന്നും ഡെൻമാർക്കിൽ നിന്നുമുള്ള 11പേരും, ഫ്രഞ്ച് ഗാലറിയും ഇന്ത്യയിൽ നിന്നുള്ള സംഘവും സിറിയ, എസ്റ്റോണിയ, യുക്രൈൻ, ദുബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരും പ്രദർശനത്തിലുണ്ട്. 32 സ്ക്രീനുകളിലായുള്ള ‘ഫ്ലോട്ടിങ് വേൾഡ്’ എന്ന വീഡിയോ പ്രദർശനവും പരിപാടിയുടെ ആകർഷണമാണ്.പരിപാടി മാർച്ച് 26 വരെ നീളും. മൊത്തം 60 ലധികം ആർടിസ്റ്റുകളാണ് പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.