പാകിസ്താനിയെ വധിച്ച കേസില്‍ ബഹ്‌റൈനിക്ക് ജീവപര്യന്തം

മനാമ: പാകിസ്താനിയെ വധിച്ച കേസില്‍ ബഹ്‌റൈന്‍ പൗരന്​ ഹൈക്രിമിനല്‍ റിവിഷന്‍ കോടതി ജീവപര്യന്തം തടവ്​ വിധിച്ചു. 2011ലെ അനിഷ്​ട സംഭവങ്ങള്‍ക്കിടെയായിരുന്നു പാകിസ്താനിയെ വധിച്ചത്. 
മനാമയിലെ ത​​െൻറ താമസ സ്ഥലത്ത് നിന്നും പുറത്തേക്ക് പോകുന്നതിനിടയിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. താമസ സ്​ഥലം കൈയേറുകയും ചെയ്തിരുന്നു. 
ജീവപര്യന്തം തടവിന് നേരത്തെ കോടതി വിധിച്ചിരുന്നു. ഇത്  ചുരുക്കുന്നതിന് പ്രതി കോടതിയില്‍ നല്‍കിയ ഹരജി തള്ളിയാണ് ശിക്ഷ സ്ഥിരീകരിച്ചത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.