ബഹ്റൈന്‍െറ മനുഷ്യാവകാശ നിലപാട് വിമര്‍ശിച്ച യു.എന്‍ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം

മനാമ: ബഹ്റൈന്‍െറ മനുഷ്യാവകാശ പദ്ധതികളെ വിമര്‍ശിച്ച മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധവുമായി എം.പിമാര്‍. ഈ നടപടി, ഭീകരതയെ പിന്തുണക്കുന്നതിന് തുല്യമാണെന്ന് അവര്‍ ആരോപിച്ചു. മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍.ഹൈകമ്മീഷണര്‍ (യു.എന്‍.എച്ച്.സി.എച്ച്.ആര്‍) സെയ്ദ് അല്‍ ഹുസൈനെതിരെയാണ് വലിയ വിമര്‍ശനം ഉയര്‍ന്നത്.  
ബഹ്റൈനില്‍ ഇറാന്‍ പിന്തുണയോടെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പൂര്‍ണമായി അവഗണിക്കുന്ന സമീപനമാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്ന് എം.പിമാര്‍ ആരോപിച്ചു. ജനീവയില്‍ ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സിലിന്‍െറ 34ാമത് സെഷനില്‍ അല്‍ ഹുസൈന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷമാണ് വിശമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ബഹ്റൈനിലെ ‘മനുഷ്യാവകാശ ധ്വംസനങ്ങളില്‍’ തന്‍െറ ആശങ്ക അറിയിക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള സമൂര്‍ത്തമായ നടപടികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്നും യു.എന്‍.എച്ച്.സി.എച്ച്.ആര്‍ ഓഫിസിന് രാജ്യം സന്ദര്‍ശിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
   ഈ നിലപാടിനെതിരെ കടുത്ത വിശമര്‍ശനമാണ് ബഹ്റൈനില്‍ ഉയര്‍ന്നത്. യു.എന്‍.ഇക്കാര്യം വിലയിരുത്തേണ്ടതില്ളെന്ന് ശൂറ കൗണ്‍സിലിന്‍െറ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാസമിതി അംഗം ശൈഖ് ആദില്‍ അല്‍ മഅ്വദ പറഞ്ഞു. യു.എന്‍. ഉദ്യോഗസ്ഥര്‍ക്ക് ബഹ്റൈനെ ഇറാനും സിറിയയും യമനുമായി ചേര്‍ത്തുപറയുന്ന പതിവുണ്ട്. അത് ശരിയല്ളെന്ന് അദ്ദേഹം പ്രാദേശിക പത്രത്തോട് പറഞ്ഞു. അവര്‍ക്ക് ബഹ്റൈനിലെ യാഥാര്‍ഥ്യം അറിയില്ല എന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എന്നും അവരുടെ ഉദ്യോഗസ്ഥരും സമാധാന പാലകര്‍ എന്ന പദത്തിന് അനര്‍ഹരാവുകയാണ്. കാരണം, ഫലത്തില്‍ അവര്‍ രാജ്യങ്ങളെ ഐക്യപ്പെടാന്‍ സഹായിക്കുകയല്ല, മറിച്ച് വിഭജിക്കുകയാണ്. തങ്ങള്‍ ഭീകരതക്ക് എതിരാണെന്ന് പറഞ്ഞ് ഭീകരതക്ക് വളംവെക്കുന്ന രാഷ്ട്രങ്ങളെ പിന്തുണക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇവിടുത്തെ യാഥാര്‍ഥ്യം എന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കാത്ത ഹൈകമ്മീഷണര്‍ക്ക് ബഹ്റൈനെ കുറിച്ച് സംസാരിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ബഹ്നൈതിരായി ഇദ്ദേഹം നിരന്തരം വിമര്‍ശനം നടത്തുകയാണ്. തന്‍െറ ഓഫിസ് അംഗങ്ങള്‍ക്കും മറ്റും രാജ്യം സന്ദര്‍ശിക്കാനുള്ള അവസരം ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍, എപ്പോള്‍ ഒരു യു.എന്‍.ഉദ്യോഗസ്ഥന്‍ എത്തിയോ, അപ്പോഴെല്ലാം അത് ദോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. 
അവര്‍ എപ്പോഴും ഒരു വിഭാഗത്തിന്‍െറ വാദം മാത്രമാണ് കേള്‍ക്കുക. ബഹ്റൈനെ വിമര്‍ശിക്കുന്ന വേളയില്‍ അദ്ദേഹം ഭീകരാക്രമണങ്ങളെയും ആയുധങ്ങള്‍ പിടികൂടിയ സംഭവത്തെയും തെരുവിലെ അക്രമങ്ങളെയും കുറിച്ച് മൗനം പാലിക്കുന്നത് അദ്ഭുതകരമാണ്. 2014ലെ ബോംബാക്രമണത്തില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയ സംഭവവും യു.എന്‍.വിമര്‍ശനത്തിന് ഇടയായി. എന്നാല്‍ ശൂറ കൗണ്‍സില്‍ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ അഹ്മദ് അല്‍ ഹദ്ദാദ് രാജ്യത്തിന് വധശിക്ഷ നടപ്പാക്കാനുള്ള അവകാശത്തെ ന്യായീകരിച്ചു. ബഹ്റൈന്‍ വധശിക്ഷാവിരുദ്ധ ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത രാജ്യമാണെന്നും അതുകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കുന്നതില്‍ തെറ്റില്ളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ നിയമം നടപ്പാക്കുന്ന രീതിയാണിത്. 
ബഹ്റൈനെ വിമര്‍ശിക്കുന്നതിന് പകരം മേഖലയിലെ പ്രശ്നങ്ങള്‍ ശരിയാംവിധം മനസിലാക്കാനാണ് യു.എന്‍. ശ്രമിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രസ്താവനകള്‍ നടത്തും മുമ്പ് അവര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി തുറന്ന ചര്‍ച്ച നടത്താന്‍ തയ്യാറാകണം. ബഹ്റൈന്‍ ഒരു കാലത്തും യു.എന്‍.അധികൃതര്‍ മുമ്പാകെ വാതില്‍ അടച്ചിട്ടില്ല. ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അലി ഹുസൈന്‍െറ ഓഫിസ് അതിനുള്ള ഒൗദ്യോഗിക സംവിധാനങ്ങള്‍ വഴി ആ വിവരം അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
    ജനീവയിലെ പരിപാടിയില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് വിദേശകാര്യ സഹമന്ത്രി അബ്ദുല്ല അദ്ദൂസരിയാണ്. ഫെബ്രുവരി 27ന് തുടങ്ങിയ ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍ സെഷന്‍ മാര്‍ച്ച് 24 വരെ നീളും. 
ബഹ്റൈന്‍െറ ആഭ്യന്തര വിഷയങ്ങള്‍ യു.എന്‍.എച്ച്.സി.ആര്‍. രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ രംഗത്തുവന്നിരുന്നു. മനുഷ്യാവകാശത്തിന്‍െറ പേരില്‍ സര്‍ക്കാറിനെ ഭീഷണിപ്പെടുത്താനാകില്ളെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.