മനാമ: പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ബഹ്റൈനിയായ ബിസിനസുകാരന് ജീവപര്യന്തം. പോയവര്‍ഷം മേയ് മാസത്തില്‍ ഹമദ് ടൗണിലെ വീട്ടില്‍ വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് ഹൈക്രിമിനല്‍ കോടതി കണ്ടത്തെി. 25വയസുള്ള യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും മയക്കുമരുന്ന് വില്‍പനയുമായി ബന്ധമുള്ളയാളുടെ പീഢനമേറ്റാണ് മരണമെന്നും പ്രതി നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍, സംഭവത്തില്‍ പ്രതിക്കുള്ള പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചതായി ജഡ്ജിമാര്‍ വിധിന്യായത്തില്‍ പറഞ്ഞു. പ്രതിയുടെ കയ്യില്‍ നിന്ന് യുവതിയുടെ രക്തത്തിന്‍െറ അംശവും ലഭിക്കുകയുണ്ടായി. പ്രതിയുടെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു യുവതി. ശരീരത്തിലാകെ പരിക്കേറ്റതായി മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതി കൊല്ലപ്പെട്ട യുവതിയെ ആക്രമിച്ചതായി അയാളുടെ മാതാവും സമ്മതിച്ചു. വിധിക്കെതിരെ സുപ്രീം ക്രിമിനല്‍ അപ്പീല്‍സ് കോടതിയില്‍ ഹരജി നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.