പ്രവാസി ക്ഷേമപദ്ധതികള്‍ നേടിയെടുക്കാന്‍ ശ്രമം വേണം –ഷാഹിദ കമാല്‍ 

മനാമ: സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ നേടിയെടുക്കാന്‍ സംഘടനകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു.ബഹ്റൈനില്‍ പുതുതായി രൂപവത്കരിച്ച പ്രവാസി മലയാളി സംഘടനയായ ‘മൈത്രി സോഷ്യല്‍ അസോസിയേഷ’ന്‍െറ അംഗത്വ വിതരണോദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രവാസം മതിയാക്കി നാട്ടില്‍ മടങ്ങിയത്തെുന്നവര്‍ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്.ഈ സാഹചര്യത്തില്‍ സ്വന്തമായി വരുമാനം കൂടിയില്ളെങ്കില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും.സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുള്ള പല ആനുകൂല്യങ്ങളും പ്രവാസി സമൂഹം നേടിയെടുക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.പ്രവാസികളുടെ പുനരധിവാസമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്.ഈ സാഹചര്യത്തില്‍ സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ സജീവമാകേണ്ടത് അനിവാര്യമാവുകയാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികളുടെ കടന്നാക്രമണത്തെയും ഭരണകൂട ഭീകരതയെയും  പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടേണ്ട സമയംഅതിക്രമിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
സിയാദ് ഏഴംകുളം അധ്യക്ഷനായിരുന്നു. സിക്കന്ദര്‍ സിദ്ദീഖ് ഖിറാഅത്ത് നടത്തി.  തേവലക്കര ബാദുഷ സ്വാഗതം പറഞ്ഞു. മൈത്രി സോഷ്യല്‍ അസോസിയേഷന്‍െറ പ്രഥമ അംഗത്വം ‘നോര്‍ക’ ബഹ്റൈന്‍ കോഓഡിനേറ്റര്‍ സിറാജ് കൊട്ടാരക്കര ഡോ.താജുദ്ദീന് നല്‍കി നിര്‍വഹിച്ചു.അഡ്വ.ഷബീര്‍ പത്തനംതിട്ട,നിസാര്‍ കൊല്ലം,നജീബ് കോട്ടയം,ഇബ്രാഹിം അദ്ഹം, നസീര്‍ നെടുങ്കണ്ടം,ഷാനവാസ് കായംകുളം,ഡോ.ഷംനാദ്  തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ബഹ്റൈനിലെ വിവിധ സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നവാസ് കുണ്ടറ നന്ദി പ്രകാശിപ്പിച്ചു. മൈത്രി സോഷ്യല്‍ അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 33620917,33311919 ,33057631,36736599 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.