ബഹ്റൈനില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു

മനാമ:  ബിലാദല്‍ ഖദീമില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു. ഹിഷാം അല്‍ ഹമ്മാദി എന്നയാളാണ് ബിലാദല്‍ ഖദീമിലെ ഫാമില്‍ വെടിയേറ്റ് മരിച്ചത്.
 ഇയാള്‍ക്കെതിരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് തീവ്രവാദി ആക്രമണമാണെന്നാണ് സൂചനയെന്ന് ആഭ്യന്തര മന്ത്രാലയവും പ്രസ്താവനയില്‍ പറഞ്ഞു.  വെടിയേല്‍ക്കുന്ന സമയത്ത് ഇയാള്‍ ഡ്യൂട്ടിയില്‍ അല്ലായിരുന്നു. 
സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
 മനാമക്ക് തെക്കുഭാഗത്തുള്ള ബിലാദല്‍ ഖദീമിലേക്കുള്ള വാഹന ഗതാഗതവും ഇന്നലെ തടസപ്പെട്ടു. 
  ആക്രമണത്തിന്‍െറ ഉത്തരവാദിത്തം സരായ ഗ്രൂപ്പ് ഏറ്റെടുത്തതായി പ്രാദേശിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈനില്‍ മുമ്പ് നടന്ന ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഈ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പൊലീസുകാരന്‍ ബഹ്റൈനില്‍ കൊല്ലപ്പെടുന്നത്. പുതുവര്‍ഷപ്പുലരിയില്‍ ജൗ ജയിലില്‍ ആക്രമണം നടത്തി പത്തു തടവുകാര്‍ രക്ഷപ്പെട്ട സംഭവം നാടിനെ നടുക്കിയിരുന്നു. ഇതിലും ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ബിലാദല്‍ ഖദീമില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം നടുക്കവും ദു$ഖവും പ്രകടിപ്പിച്ചു. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ കൊല്ലപ്പെട്ട പൊലീസുകാരന്‍െറ കുടുംബത്തെയും ബഹ്റൈന്‍ സമൂഹത്തെയും അനുശോചനം അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.