മനാമ: മാവേലിക്കരയും പരിസരപ്രദേശങ്ങളും അടങ്ങിയ ഓണാട്ടുകര നിവാസികള്‍ നാടിന്‍െറ സാംസ്കാരിക പൈതൃകം നെഞ്ചേറ്റിയുള്ള പരിപാടികളുമായി ‘ഓണാട്ടുകര ഫെസ്റ്റ്-2017’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് കേരളീയസമാജത്തില്‍വെച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിന്‍െറ പ്രധാന ആകര്‍ഷണമാണ് ‘കുത്തിയോട്ടം പാട്ടും ചുവടും’. ഇതിന്‍െറ പരിശീലനം കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ വെള്ളിയാഴ്ചകളിലും നടക്കുകയാണ്. പ്രായഭേദമന്യെ നൂറോളം പേരാണ് പങ്കെടുക്കുന്നത്. ‘ചെട്ടിക്കുളങ്ങര കുത്തിയോട്ട സമിതി’യെന്ന പേരില്‍ ബഹ്റൈനില്‍ രൂപംകൊണ്ട കലാകാരന്മാരാണ് ഇതില്‍ ചുവട് വെക്കുന്നത്. ചെട്ടിക്കുളങ്ങര അമ്പലവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലയാണ് കുത്തിയോട്ടമെന്ന് പ്രധാന പരിശീലകനായ സുകേഷ് പറഞ്ഞു. ആദ്യ നാല് പാദം ‘ചുവടും കുമ്മി’യുമാണ് പ്രധാനമായി നടക്കുക. പരിപാടിയില്‍ പങ്കെടുക്കുന്ന നൂറുപേരില്‍ ഭൂരിപക്ഷം മുതിര്‍ന്നവരും നാട്ടില്‍ കുത്തിയോട്ടത്തില്‍ പങ്കുകൊണ്ടവരാണ്. പുതിയ തലമുറയിലുള്ളവര്‍ മാത്രമേ അറിയാത്തവരായിട്ടുള്ളൂ. അവര്‍ക്കാണ് പരിശീലനത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതെന്ന് സുകേഷ് കൂട്ടിച്ചേര്‍ത്തു.
പലയിടങ്ങളിലായാണ് പരിശീലനം നടത്തുന്നത്. പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ക്കൊപ്പമാണ് ചുവടുവെക്കുന്നത്. കുമ്മി പാട്ടുകളും പ്രധാന ഇനമാണ്. 2015ല്‍ സമാജത്തില്‍വെച്ച് നടത്തിയ ഫെസ്റ്റ് വന്‍ വിജയമായിരുന്നു. ഇതില്‍ നിരവധി പേരാണ് പങ്കെടുത്തത്. ഇതാണ് വീണ്ടും ഫെസ്റ്റ് നടത്താന്‍ പ്രചോദനമായത്.
ആഘോഷങ്ങളുടെ ഭാഗമായി നാട്ടില്‍നിന്നും വരുന്ന പാചകവിദഗ്ധന്‍ ജയന്‍ ശ്രീഭദ്രയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ‘കഞ്ഞിസദ്യ’യും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.