??????? ?????????????? 43???? ???????? ????? ???????? ??????????? ???????? ????? ???? ?????????? ????????????? ????????????? ????????? ???? ????? ????????? ???? ????.

ഫൈന്‍ ആര്‍ട്സ് എക്സിബിഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മനാമ: നാഷണല്‍ മ്യൂസിയത്തില്‍ ആരംഭിച്ച ഫൈന്‍ ആര്‍ട്സ് എക്സിബിഷന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മേഖലയുടെ വളര്‍ച്ചയില്‍ ഇത്തരം സംരംഭങ്ങള്‍ പ്രധാനമാണെന്ന് അദ്ദേഹം ഉദ്ഘാടനവേളയില്‍ പറഞ്ഞു. ഉന്നതമൂല്യം പുലര്‍ത്തുന്ന കലാസൃഷ്ടികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത്തരം കലാവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബഹ്റൈന്‍ സ്വീകരിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങള്‍ക്ക് സാധ്യത തേടേണ്ടതുണ്ട്. കല പുതിയ തലമുറയിലേക്ക് പകരുന്നതില്‍  മുതിര്‍ന്നവര്‍ കാണിക്കുന്ന ആവേശം പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. ഇതില്‍ പങ്കാളികളായ മുഴുവന്‍ കലാകാരന്മാര്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. എല്ലാ വര്‍ഷവും നടത്തി വരുന്ന എക്സിബിഷന്‍ ഇപ്രാവശ്യവും വിപുലമായ രീതിയില്‍ നടത്താന്‍ സാധിച്ചത് പ്രധാനമന്ത്രിയുടെ പ്രോത്സാഹനം  കൊണ്ടാണെന്ന് ബഹ്റൈന്‍ സാംസ്കാരിക-പാരമ്പര്യ അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മായ് ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തിലാണ് എല്ലാ വര്‍ഷവും ഇത് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 43  വര്‍ഷമായി തുടരുന്ന പ്രദര്‍ശനത്തിന് ഈ മേഖലയില്‍ ഏറെ സ്വീകാര്യത നേടാനായിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.