മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷിക വേളയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും.
ഇതിന്‍െറ ഭാഗമായുള്ള ആദ്യ അവാര്‍ഡ് നൈറ്റ് ഈ മാസം 20ന് വൈകീട്ട് നടക്കുമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയും ജന. സെക്രട്ടറി എന്‍.കെ.വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും.
വ്യവസായികളായ ഡോ. സിദ്ദീഖ് അഹ്മദ് ഹാജി, ജോണ്‍ മത്തായി എന്നിവരെ അവാര്‍ഡ് നൈറ്റില്‍ ആദരിക്കും.
ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ്മദ് ഹാജിക്ക് പ്രവാസി ഒൗട്സ്റ്റാന്‍റിങ് ബിസിനസ് ഐക്കണ്‍ അവാര്‍ഡ് സമ്മാനിക്കും. ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ മത്തായിക്ക് പ്രവാസിരത്ന അവാര്‍ഡും നല്‍കും. അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് പ്രശസ്ത ഗായകരായ സയനോര, നിഖില്‍ രാജ്, ശ്രേയ ജയദീപ് എന്നിവര്‍ നയിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ദേവദാസ് കുന്നത്ത്, മനോഹരന്‍ പാവറട്ടി, ഫ്രാന്‍സിസ് കൈതാരത്ത് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.