മനാമ: പാകിസ്താനില്‍ ബഹ്റൈന്‍ സഹായത്തോടെ നിര്‍മിക്കുന്ന കിങ് ഹമദ് യൂനിവേഴ്സിറ്റി ഫോര്‍ നഴ്സിങ് ആന്‍റ് മെഡിക്കല്‍ സയന്‍സസിന്‍െറ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ നടന്നു. ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനൊപ്പം ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ലഫ്.ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ പങ്കെടുത്തു.
ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്സിറ്റി പ്രതിനിധികളും സന്നിഹിതരായിരുന്നു. അവര്‍ നവാസ് ശരീഫ് മുമ്പാകെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഇസ്ലാമാബാദില്‍ സര്‍വകലാശാല നിര്‍മിക്കാനുള്ള ഹമദ് രാജാവിന്‍െറ തീരുമാനത്തിന് നവാസ് ശരീഫ് നന്ദി രേഖപ്പെടുത്തി. പാകിസ്താനും ബഹ്റൈനും തമ്മിലുള്ള ദീര്‍ഘ നാളത്തെ ബന്ധം ചടങ്ങില്‍ സംസാരിക്കവെ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ അനുസ്മരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ബഹ്റൈന് എക്കാലവും താല്‍പര്യമുണ്ട്. പാകിസ്താനുമായി ബഹ്റൈനുള്ള സദൃഢ ബന്ധത്തിന്‍െറ അടയാളമാണ് പുതിയ സര്‍വകലാശാലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 ആഗസ്റ്റില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇസ്ലാമാബാദില്‍ പുതിയ സര്‍വകലാശാല പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.