മനാമ: ഇന്ത്യന്‍ സ്കൂള്‍ ഈസ ടൗണ്‍ കാമ്പസില്‍ ‘കരിയര്‍ എക്സ്പോ’ക്ക് തുടക്കമായി. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കായി വര്‍ഷംതോറും നടത്തുന്ന കരിയര്‍ കൗണ്‍സിലിങ് പരിപാടിയാണിത്. ബഹ്റൈനിലെയും മറ്റ് രാജ്യങ്ങളിലെയും 21 സര്‍വകലാശാലകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 11,12 ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാം. സ്കൂള്‍ കൗണ്‍സിലിങ് വിഭാഗത്തിന്‍െറ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. എക്സ്പോ ഡോ. ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ രാമചന്ദ്രന്‍, ജെയ്ഫര്‍ മെയ്ദാനി, ഭുപീന്ദര്‍ സിങ് തുടങ്ങിവര്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, പ്രിയ ലാജി, അധ്യാപകര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എക്സ്പോ ഏറെ ഉപകാരപ്രദമാണെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. ഇന്ന് ഉച്ച ഒരു മണിവരെ എക്സ്പോയില്‍ രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും പങ്കെടുക്കാമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
എക്സ്പോയില്‍ വിവിധ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന് വിദ്യാര്‍ഥികളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് പരിപാടിയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്ക് കരിയറിനെയും കോഴ്സുകളെയും കുറിച്ചുള്ള വ്യക്തത നല്‍കുമെന്ന് ഡോ.ബാബു രാമചന്ദ്രന്‍ പറഞ്ഞു. ഒമ്പതുമുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികള്‍ക്കായി അഭിരുചി പരീക്ഷ നടത്തി വരുന്നതായി കൗണ്‍സിലര്‍ ബോബി മാത്യു പറഞ്ഞു. ശരിയായ കരിയര്‍ തെരഞ്ഞെടുക്കാന്‍ ഇത് കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്താം തരം വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ കരിയര്‍ ടോക്ക് നടത്തുന്നുണ്ട്. ഇത് ഭാവിയില്‍ ഏത് വിഷയങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കണമെന്നതിനെ കുറിച്ച് വ്യക്തത നല്‍കാന്‍ ഉപകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പത്താം തരം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായുള്ള കൗണ്‍സിലിങ് സെഷന്‍ അടുത്ത ആഴ്ച നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.