മാലിന്യപ്പെട്ടി ട്രക്കില്‍ കയറ്റുന്നതിനിടെ  അപകടം; തൊഴിലാളി മരിച്ചു 

മനാമ: സല്‍മാബാദില്‍ മാലിന്യപ്പെട്ടി തലയില്‍ വീണ് ഏഷ്യക്കാരനായ ശുചീകരണ തൊഴിലാളി മരിച്ചു. 
കഴിഞ്ഞ ദിവസം രാവിലെ സല്‍മാബാദില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. 
മരിച്ചയാള്‍ പാക് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. മാലിന്യപ്പെട്ടി ട്രക്കിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റയാളെ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മാലിന്യപ്പെട്ടി കൃത്യമായി കുടുങ്ങാതിരുന്നതുമൂലമാണ് മറിഞ്ഞ് വീണതെന്ന് കരുതുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബര്‍ അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരി പറഞ്ഞു. സ്പാനിഷ് ക്ളീനിങ് കമ്പനിയായ ഉര്‍ബേസറിനുവേണ്ടി ജോലി ചെയ്യുന്ന തൊഴിലാളിയാണ് മരിച്ചത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.