കേരളീയ സമാജം വായനശാല  ലോഗോ മത്സരത്തിലേക്ക്  എന്‍ട്രികള്‍ സമര്‍പ്പിക്കാം

മനാമ: ബഹ്റൈന്‍ കേരളീയ സമാജം വായനശാല ലോഗോ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.പ്രായഭേദമന്യെ മെമ്പര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം.
വായനശാല എന്ന ആശയവുമായി ബന്ധപ്പെട്ടതായിരിക്കണം ലോഗോ. നവീനവും, ലളിതവും, തിരിച്ചറിയാവുന്നതും ആയിരിക്കണം. ഒരാള്‍ക്ക് രണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ലോഗോ മത്സരത്തിന്‍െറ എന്‍ട്രി സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ആണ്.മത്സരത്തിന്‍െറ നിയമാവലിക്കും വിശദവിവരങ്ങള്‍ക്കും സമാജം ലൈബ്രറിയുമായി ബന്ധപ്പെടുക.അല്ളെങ്കില്‍ samajamlibrary@gmail.com  എന്ന മെയിലില്‍ ബന്ധപ്പെടുകയോ സമാജം ലൈബ്രേറിയന്‍ വിനയചന്ദ്രന്‍ (35523151), ദിലീഷ് കുമാര്‍ (39720030), വിനൂപ് കുമാര്‍ (39252456) എന്നിവരുമായി സംസാരിക്കുകയോ ചെയ്യാം.
രജിസ്ട്രേഷന്‍ ഫീസ് ഇല്ല്ള.വിജയികളെ സമാജത്തില്‍ നടക്കുന്ന ലോഗോ പ്രകാശന ചടങ്ങില്‍ സമ്മാനം നല്‍കി ആദരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.