മനാമ: ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ബഹ്റൈന്‍ തണുപ്പിലേക്ക് നീങ്ങുന്നു.കഴിഞ്ഞ ദിവസം അടിച്ച കാറ്റിനൊപ്പമാണ് തണുപ്പും കയറി വരുന്നത്.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് കൂടിയ ചൂട് 21 ഡിഗ്രിയും കുറഞ്ഞ ചൂട് 13 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കൂടിയ ഈര്‍പ്പം 75 ശതമാനവും കുറഞ്ഞത് 35മാണ്്. വടക്ക്-പടിഞ്ഞാറന്‍ കാറ്റ് 15 മുതല്‍ 20 വരെ നോട്ടിക് മൈല്‍ വേഗത പ്രാപിക്കാന്‍ ഇടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കടലില്‍ പോകുന്നവര്‍ ആശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയതോടെ കടകളില്‍ സ്വെറിനും തൊപ്പിക്കും മറ്റും വില്‍പന വര്‍ധിച്ചിട്ടുണ്ട്. പലയിടത്തും തണുപ്പുവസ്ത്രങ്ങള്‍ വില്‍പനക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.