മനാമ: ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സ്ഥാപിതമായതിന്‍െറ 20ാം വാര്‍ഷികം സാഖിര്‍ ക്യാമ്പില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൈനികരെ നാഷണല്‍ ഗാര്‍ഡ് ഡയറക്ടര്‍ ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ആല്‍ ഖലീഫ ആദരിച്ചു. സര്‍വ സൈന്യാധിപന്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയങ്ങളും വീക്ഷണങ്ങളും സഫലമാക്കുന്നതിനുവേണ്ടി നിലക്കൊള്ളുകയും സൈന്യത്തിന്‍െറയും സുരക്ഷാ ഏജന്‍സികളുടെ വിശ്വാസ്യത നിലനിര്‍ത്തുകയും ചെയ്യുന്ന അംഗങ്ങളെ നാഷണല്‍ ഗാര്‍ഡ് അധ്യക്ഷന്‍െറ പേരില്‍ അദ്ദേഹം അഭിവാദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.