പ്രതിവര്‍ഷം 500,000ദിനാര്‍ ആദായമുള്ള  കമ്പനികളില്‍ നിന്ന് നികുതി ഈടാക്കണമെന്ന് നിര്‍ദേശം

മനാമ: പ്രതിവര്‍ഷം 500,000ദിനാര്‍ ആദായമുണ്ടാക്കുന്ന കമ്പനികളില്‍ നിന്ന് നികുതി പിരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്‍റില്‍. രാജ്യത്തിന്‍െറ ഖജനാവിലേക്ക് കൂടുതല്‍ വരുമാനമത്തെിക്കുകയാണ് ഈ നീക്കത്തിന്‍െറ ലക്ഷ്യം. ഹമദ് അദ്ദൂസരി എം.പിയാണ് നിര്‍ദേശം സമര്‍പ്പിച്ചത്. പ്രതിവര്‍ഷം അരദശലക്ഷം ദിനാര്‍ അറ്റാദായമുണ്ടാക്കുന്ന കമ്പനികളില്‍ നിന്ന് അഞ്ചുശതമാനം നികുതി ഈടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിന്‍െറ പബ്ളിക് യൂട്ടിലിറ്റീസ്-പരിസ്ഥിതി കാര്യസമിതി അധ്യക്ഷന്‍ കൂടിയാണ് അദ്ദൂസരി. നിര്‍ദേശം നിയമമായാല്‍ ബജറ്റില്‍ ചുരുങ്ങിയത് 25ദശലക്ഷം അധിക വരുമാനമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദേശത്തിന്‍െറ പരിധിയില്‍ വാണിജ്യ, ഇസ്ലാമിക്, അന്താരാഷ്ട്ര ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ഉള്‍പ്പെടുത്താമെന്നും അദ്ദൂസരി പറഞ്ഞു. കൊമേഴ്സ്യല്‍ കമ്പനികളുമായി ബന്ധപ്പെട്ട 2001ലെ 21ാം നിയമത്തിന്‍െറ അനുബന്ധമായി നിര്‍ദേശം ഉള്‍പ്പെടുത്താനാണ് ആവശ്യപ്പെടുന്നത്. 
ബഹ്റൈനിലെ 40ശതമാനത്തോളം കമ്പനികളും വര്‍ഷത്തില്‍ 500,000 ദിനാര്‍ അറ്റാദായമുണ്ടാക്കുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം ഒരു ദശലക്ഷം സൗദി റിയാല്‍ നേട്ടമുണ്ടാക്കുന്ന കമ്പനികളില്‍ നിന്ന് സൗദി അറേബ്യയില്‍ 20ശതമാനം നികുതി ഏര്‍പ്പെടുത്തിയതായി മറ്റൊരു എം.പി.പറഞ്ഞു. സമാനമായ നികുതി സമ്പ്രദായം ഇന്ത്യയിലും യു.എസിലും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിര്‍ദേശം ധനകാര്യമേഖലയിലുള്ള വലിയ കമ്പനികളെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദൂസരി പറഞ്ഞു. ഈ സ്ഥാപനങ്ങള്‍ ദശാബ്ദങ്ങളായി നികുതി രഹിത ആനുകൂല്യം പറ്റുകയാണ്. രാജ്യത്തിന്‍െറ വരുമാനം വര്‍ധിപ്പിച്ച് സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരാന്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT