കേരളീയ സമാജം 70ാം വാര്‍ഷികാഘോഷത്തിന്  തിരിതെളിഞ്ഞു

മനാമ: ബഹ്റൈന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളീയസമാജത്തിന്‍െറ 70ാം വാര്‍ഷികാഘോഷ പരിപാടികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, കിരീടാവകാശിയുടെ കോര്‍ട്ട് അധ്യക്ഷന്‍ ശൈഖ് ഖലീഫ ബിന്‍ ദെയ്ജ് ആല്‍ ഖലീഫ, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, വ്യവസായികളായ എം.എ. യൂസുഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍,സോമന്‍ ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.  സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. വാര്‍ഷികാഘോഷ പരിപാടികള്‍ ദീപം കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്. എം.എ.യൂസുഫലി ആശംസകള്‍ നേര്‍ന്നു. രവി പിള്ള പിണറായിയെ പൊന്നാട അണിയിച്ചു. മുഖ്യമന്ത്രിക്ക് സമാജത്തിന്‍െറ ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം നിര്‍വഹിച്ച ‘ഭരതകേരളം’ എന്ന നൃത്തപരിപാടി അരങ്ങേറി. 
ഇതില്‍ 35 ആര്‍ടിസ്റ്റുകളാണ് അണിനിരന്നത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.