മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികള്‍

മനാമ: ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാലത്ത് 9.30ന് നടക്കുന്ന ചടങ്ങില്‍ പ്രഥമ കൈരളി ബഹ്റൈന്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡിപ്ളോമാറ്റ് റാഡിസണ്‍ ഹോട്ടലിലാണ് ഈ പരിപാടി. വൈകീട്ട് അഞ്ചുമണിക്കാണ് പ്രവാസി സമൂഹം മുഖ്യമന്ത്രിക്ക് ഒരുക്കുന്ന പൗരസ്വീകരണം നടക്കുക. ഇത് കേരളീയ സമാജത്തിലാണ്്. കൃത്യസമയത്ത് പരിപാടി തുടങ്ങുന്നതിനാല്‍ അരമണിക്കൂര്‍ മുമ്പെങ്കിലുംപങ്കെടുക്കുന്നവര്‍ സമാജത്തില്‍ എത്തണമെന്ന് സംഘാടകരായ സി.വി.നാരായണന്‍, പി.വി.രാധാകൃഷ്ണപിള്ള എന്നിവര്‍ അഭ്യര്‍ഥിച്ചു. ഈ പരിപാടിയില്‍ പ്രമുഖ വ്യക്തികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.ശനിയാഴ്ച കാലത്ത് 11ന് ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടക്കുന്ന ബഹ്റൈന്‍-കേരള വ്യവസായ നിക്ഷേപ ഫോറത്തില്‍ മുഖ്യമന്ത്രി പ്രവാസി വ്യവസായികളും ബഹ്റൈന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തും. ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനുപുറമെ, മറ്റു ചില സ്വകാര്യ പരിപാടികളിലും മുഖ്യമന്ത്രി സംബന്ധിക്കുന്നുണ്ട്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.