മനാമ: ബഹ്റൈൻ സേക്രഡ് ഹാർട് ചർച്ച് മലയാളവിഭാഗത്തിെൻറ നേതൃത്വത്തിൽ ‘അക്ഷരദീപം’ എന്ന പേരിൽ മലയാള പഠനവേദിക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പള്ളി ഹാളിൽ നടന്ന ചടങ്ങിൽ ഫാ. സജിതോമസ് ഭദ്രദീപം കൊളുത്തി ക്ലാസ് ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം കോഒാഡിനേറ്റർ സി.എൽ.ആൻറണി, കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ്, ബിജു എം.സതീഷ്, സുധി പുത്തൻവേലിക്കര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അന്യനാടുകളിൽ ജീവിക്കുന്ന മലയാളികളായ കുട്ടികൾ മാതൃഭാഷ പഠിക്കേണ്ടത് ആവശ്യമാണെന്നും നാടിനെയും സ്വന്തം പാരമ്പര്യത്തെയും കുറിച്ചുള്ള അറിവുകൾ പുതുതലമുറക്ക് പകരുന്നതിനാണ് പഠനവേദിക്ക് തുടക്കംകുറിച്ചതെന്നും ഫാ. സജിതോമസ് വ്യക്തമാക്കി.
എല്ലാ വ്യാഴാഴ്ചയും രാത്രി 7.45നാണ് ക്ലാസ് നടക്കുക. 250ഒാളം കുട്ടികൾ ഇപ്പോൾ പഠനം തുടങ്ങിയിട്ടുണ്ട്.
കേരള ‘മലയാളം മിഷൻ’ പാഠ്യപദ്ധതിയനുസരിച്ചുള്ള ക്ലാസാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.