സംഗമം ഇരിങ്ങാലക്കുട വിഷു-ഇൗസ്​റ്റർ ആഘോഷം

മനാമ: ബഹ്റൈനിലെ ഇരിങ്ങാലക്കുട നിവാസികളുടെ കൂട്ടായ്മയായ ‘സംഗമ’ത്തിെൻറ നേതൃത്വത്തിൽ വിഷു^ഇൗസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു. അദ്ലിയ ബാങ്സാങ് തായ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഭാസ്കരൻ, പ്രസിഡൻറ് വേണുഗോപാൽ, സെക്രട്ടറി വിജയൻ, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, വനിതാവിഭാഗം കൺവീനർ രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
ബഹ്റൈനിൽ 25 വർഷം പൂർത്തിയാക്കിയ അസോസിയേഷൻ അംഗങ്ങളായ ഭാസ്കരൻ, സുധീഷ്കൃഷ്ണൻ, അശോകൻ, കെ.വി. ശശി, വിനയൻ, ഷൈലജൻ ഹരിപ്രകാശ് എന്നിവരെ മെമേൻറാ നൽകി ആദരിച്ചു. വനിത വിഭാഗം അവതരിപ്പിച്ച ഫ്യൂഷൻനൃത്തം,കുട്ടികളുടെ വിഭാഗം അവതരിപ്പിച്ച സംഘനൃത്തം,മാർഗം കളി, ഫോക്ഡാൻസ്, സഹൃദയവേദി അവതരിപ്പിച്ച നാടൻപാട്ടുകൾ,  കരോക്കെ ഗാനമേള എന്നിവയും നടന്നു. വിഷു^ഇൗസ്റ്റർ സന്ദേശങ്ങൾ കൈമാറി. നിരവധി പേർ പെങ്കടുത്തു. വിഷുസദ്യയും ഒരുക്കിയിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.