‘ഹമദ് രാജാവിന്‍െറ സന്ദര്‍ശനം തുര്‍ക്കി -ബഹ്റൈന്‍ ബന്ധത്തിന് കരുത്ത് നല്‍കി’

മനാമ: ബഹ്റൈന്‍ ഭരണാധികാരി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ തുര്‍ക്കി സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന് കരുത്ത് പകര്‍ന്നതായി ബഹ്റൈനിലെ തുര്‍ക്കി അംബാസഡര്‍ ഹാതുന്‍ ദീമരീര്‍ പറഞ്ഞു. 
ഇതുവഴി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ശക്തമായ ബന്ധവും സഹകരണവും സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമദ് രാജാവിന്‍െറ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് തുര്‍ക്കി കാണുന്നത്.  
ജനാധിപത്യ വഴിയില്‍ മുന്നോട്ട് നീങ്ങുന്ന തുര്‍ക്കിക്ക് ബഹ്റൈനുമായുള്ള ബന്ധം കരുത്ത് നല്‍കുമെന്നതില്‍ സംശയമില്ല. 
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയും തമ്മിലുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും ബന്ധങ്ങള്‍ ശക്തമാക്കും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുനേതാക്കും വ്യാപാര-വാണിജ്യ മേഖലകളിലടക്കം വിവിധ തലങ്ങളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവെച്ചിരുന്നു. 
അട്ടിമറി ശ്രമത്തിന് ശേഷം ആദ്യമായി തുര്‍ക്കി സന്ദര്‍ശിച്ച അറബ് ഭരണാധികാരിയാണ് ഹമദ് രാജാവെന്നും അതില്‍ തുര്‍ക്കിക്ക് സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.